Breaking News

ഒളവറ ഗ്രന്ഥാലയം:എസ്.ജാനകി അനുസ്മരണവും- ഗാന സന്ധ്യയും.

തൃക്കരിപ്പൂർ : ഒളവറ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച എസ്.ജാനകി അനുസ്മരണവും,ഗാനസന്ധ്യയും പ്രശസ്ത സംഗീത സംവിധായകൻ പി.സുദർശൻ ഉദ്ഘാടനം ചെയ്തു.സ്വാതന്ത്ര്യ ദിന ക്വിസ് മത്സര വിജയി കൾക്കുള്ള സമ്മാന വിതരണം നടത്തി. റിട്ട. ഹെഡ്മാസ്റ്റർ കാരള കുഞ്ഞിക്കണ്ണൻ സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തി.
      ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയൻ അധ്യക്ഷനായി.മുൻ പ്രസിഡണ്ട് എം.നാരായണൻ സുദർശനെ പൊന്നാട നൽകി സ്വീകരിച്ചു.ഗ്രന്ഥാലയം സെക്രട്ടറി സി.ദാമോദരൻ,വനിതാ വേദി കൺവീനർ ആശാ പവിത്രൻ,ലൈബ്രേറിയൻ സജിന.കെ തുടങ്ങിയവർ പ്രസംഗിച്ചു.ടി.സാന്ദ്ര ക്വിസ് മത്സരം നിയന്ത്രിച്ചു.
     തുടർന്ന് പി.പി.ശശിധരന്റെ നേതൃത്വത്തിൽ നടന്ന ഗാന സന്ധ്യയിൽ പ്രീതി സുരേന്ദ്രൻ,കെ.മുകുന്ദൻ,ടി.വി.ഗോപി,ഏ.വി. രാധാമണി,കെ.വി.ദിവാകരൻ,ടി.വി.വിജയൻ, കെ.വി.സുരേന്ദ്രൻ,ടി.വി.പവിത്രൻ എന്നിവർ ഗാനാലാപനം നടത്തി.
      കടിയാൻ പ്രഭാകരൻ,ടി.വി.രവി, കെ.പത്മനാഭൻ,ഷിബ തുടങ്ങിയവർ നേതൃത്വം നൽകി.

ഫോട്ടോ : ക്വിസ് മത്സര വിജയി കൾ സംഗീത സംവിധായകൻ പി.സുദർശനോടൊപ്പം.
ഫോട്ടോ : എസ്.ജാനകി അനുസ്മരണവും,ഗാനസന്ധ്യയും സംഗീത സംവിധായകൻ പി.സുദർശൻ ഉദ്ഘാടനം ചെയ്യുന്നു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments