Breaking News

രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ സ്വതന്ത്ര സമര സേനാനികളെ സ്മരിച്ച് നാടും,നഗരങ്ങളും.

ന്യൂഡൽഹി : രാജ്യത്തിന്റെ എൻപതാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ നാടും നഗരങ്ങളും. വിവിധ പരിപാടികളോടെയാണ് നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം കൊണ്ടാടുന്നത്. 1947 ആഗസ്റ്റ് 15നാണ് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് രാജ്യം മോചനം തേടി 79 വർഷങ്ങൾക്ക് പൂർത്തിയായ പ്രധാന വേളയിലാണ് രാജ്യം സ്വതന്ത്രദിനാഘോഷം കൊണ്ടാടുന്നത്. ഡൽഹിയിലെ ചെങ്കോട്ടയിൽ  പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.

.രാജ്യത്തിന്റെ എല്ലാ സംസ്ഥാന നഗരികളിലും,രാജ് ഭവനുകളിലും,ജില്ലാ ആസ്ഥാനങ്ങളിലും ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ നടന്നുവരുന്നുണ്ട്.
"യുവശക്തി ഫോർ വീക്ഷിത് ഭാരത്''(വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് യുവശക്തിയെ നയിക്കുക) എന്നതാണ് 2026 ലെ സ്വാതന്ത്ര്യ ദിനത്തിലെ പ്രധാന പ്രമേയവും,സന്ദേശവും.  വന്ദേമാതരത്തിന്റെ 150-ആം വാർഷികാഘോഷങ്ങളും ഈ സ്വാതന്ത്ര്യ ദിനത്തിലെ പ്രത്യേകതയാണ്. 

അനേകം സ്വാതന്ത്ര്യസമരസേനാനികളുടെ ത്യാഗത്തിന്റെ ഫലമായാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടാനായത്. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്ര ബോസ്,ഭഗത് സിംഗ് തുടങ്ങിയ മഹാന്മാരെ ഈ വേളയിൽ രാജ്യം സ്മരിച്ചു കൊണ്ടാണ്

 സ്വാതന്ത്ര്യദിനാഘോഷം കൊണ്ടാടുന്നത്.
മൊഗ്രാലിൽ വിവിധ ഇടങ്ങളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. മൊഗ്രാൽ ദേശീയ വേദി ഓഫീസ് പരിസരത്ത് പ്രസിഡണ്ട്‌ എ എം സിദ്ദീഖ് റഹ്മാൻ പതാക ഉയർത്തി. മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് ഓഫീസ് പരിസരത്ത് പ്രവാസി വ്യവസായി സി ഹിദായത്തുള്ള പതാക ഉയർത്തി.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments