*നമ്മുടെ നാടിന്റെ സമ്പന്നമായിരുന്ന കാർഷിക സംസ്കൃതി തിരിച്ചു കൊണ്ടുവരണം സൈഫുളള തങ്ങൽ*
മഞ്ചേശ്വരം : നാടിന്റെ സമ്പന്നമായിരുന്ന കാർഷിക സംസ്കൃതി തിരിച്ചു കൊണ്ടുവരണമെന്ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു.കെ. സൈഫുള്ള തങ്ങൽ പറഞ്ഞു, കാർഷിക മേഖലയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തും കുടുംബശ്രീ മഞ്ചേശ്വരം CDS ഉം സംയുക്തമായി സംഘടിപ്പിച്ച മഴപ്പൊലിമ എന്ന പരിപാടി മഞ്ചേശ്വരം ബഡാജെയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സൈഫുളള തങ്ങൽ, നമ്മുടെ ജീവിത്തിന്റെ ഭാഗമായിരുന്ന കാർഷിക സംസ്കൃതിയെ പുതിയ കാലത്തിന്റെ സാങ്കേതിക വിദ്യയുടെ സഹകരണത്തോടെ തിരികെ കൊണ്ടുവരുന്നതിനായി യുവാക്കളുടെ പങ്കാളിത്തം അദ്ദേഹം അഭ്യർത്ഥിച്ചു. നമ്മുടെ പല ജീവിത ശൈലി രോഗങ്ങളും ആ സംസ്കൃതിയിൽ നിന്നകന്നതിന്റെ ബാക്കി പത്രമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബഷീർ കനില അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അർഷദ് ഓർക്കാടി മുഖ്യാതിഥിയായി. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹറ, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സറീന ബാനു, മെമ്പർമാരായ സാദിഖ്, സഫ ഫാറൂഖ്, ഇല്യാസ് തൂമിനാട്,ആശാലത, അബ്ദുല്ല ഗുഡ്ഡകേരി, ബേബിലത, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാവ ഹാജി, മഞ്ചേശ്വരം കോപ്പറേറ്റീവ് ബാങ്ക് അധ്യക്ഷൻ രാമചന്ദ്രൻ, കുടുബശ്രീ ജില്ലാ ADMC ഹരിദാസ്, യതീഷ് കാജൂർ എന്നിവർ പങ്കെടുത്തു. CDS ചെയർപേഴ്സൺ ജയന്തി സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനീസ് നന്ദിയും പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments