Breaking News

*പിഎം ശ്രീ; മന്ത്രി കസേരകളും കോർപറേറ്റ് ഫണ്ടിംഗിനും വേണ്ടി മുസ്ലിം ലീഗ് സമുദായത്തെ ഒറ്റുകൊടുത്തു - സിപിഎ ലത്തീഫ്.*

മലപ്പുറം :  മന്ത്രി കസേരകളും കോർപറേറ്റ് ഫണ്ടിംഗിനും വേണ്ടി മുസ്ലിം ലീഗ് സമുദായത്തെ ഒറ്റുകൊടുത്തുവെന്നും 
കേരളത്തിന്റെ തനതായ ചരിത്രത്തെയും സാംസ്കാരിക പൈതൃകത്തെയും തകർക്കാൻ സാധ്യമാവുന്ന പിഎം ശ്രീ പദ്ധതി കേവലം അതിന്റെ കാലാവധി തീരാൻ എട്ട് മാസം മാത്രം ബാക്കി നിൽക്കെ കേരളത്തിൽ നടപ്പിലാക്കാൻ ധൃതി കാണിച്ച മുസ്ലിം ലീഗ് ഉൾപ്പെടുന്ന യുഡിഎഫ് സർക്കാർ കേരളത്തെ വഞ്ചിച്ചുവെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ആരോപിച്ചു. കോട്ടക്കുന്ന് ഡിടിപിസി ഹാളിൽ ചേർന്ന എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രതിനിധി സഭ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേവലം 77 ദിവസം കൊണ്ട് ഇരുപത്തഞ്ചിലധികം ആർഎസ്എസ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നിയമനങ്ങളും പ്രവർത്തനങ്ങളും ഉത്തരവുകളുമിറക്കിയ വിടി സതീശൻ സർക്കാർ കേരളത്തിന് തീരാ ശാപമാണ്. കേന്ദ്ര സർക്കാരിന്റെ വഖഫ് ഭേദഗതി നിയമത്തെ എതിർത്ത മുസ്ലിം ലീഗ് ഇപ്പോൾ അതെ കേന്ദ്ര നിയമം നടപ്പിലാക്കാനാണ് താല്പര്യപ്പെടുന്നത്. ഇത് വഞ്ചനയുടെയും നയവ്യതിയാനത്തിന്റെയും ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി 

കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടിന് പ്രതിനിധി സഭ അംഗീകാരം നൽകി. മലപ്പുറത്തെ രാഷ്ട്രീയം എന്ന വിഷയത്തിൽ വിശദമായ ചർച്ചയും നടന്നു. ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി, എൻ മുർഷിദ് ഷമീം, എകെ മജീദ്, ഉസ്മാൻ കരുളായി എന്നിവർ സംസാരിച്ചു. 


എസ്ഡിപിഐക്ക് ഇനി മലപ്പുറത്തു രണ്ട് ജില്ലകൾ 

ജില്ലയിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് മലപ്പുറം ജില്ലയെ ഈസ്റ്റ്, വെസ്റ്റ് എന്നിങ്ങനെ രണ്ടു ജില്ലകളാക്കി. പുതിയ ഭാരവാഹികളായി

മലപ്പുറം ഈസ്റ്റ് 
പ്രസിഡന്റ് : അഡ്വ. എ.എ റഹീം, ജനറൽ സെക്രട്ടറിമാർ : എൻ. മുർശിദ് ശമീം, സിറാജ് വാണിയമ്പലം. മറ്റു ഭാരവാഹികളായി അഡ്വ. സാദിഖ് നടുത്തൊടി, ഉസ്മാൻ കരുളായി (വൈസ് പ്രസിഡന്റുമാർ) ഇർഷാദ് മൊറയൂർ, യുസുഫ് അലി ചെമ്മല, ലത്തീഫ് വല്ലാഞ്ചിറ, സുനിയ സിറാജ് (സെക്രട്ടറിമാർ) കെ. നാസർ മാസ്റ്റർ (ട്രഷറർ) കെ.സി സലാം, പി.കെ സുജീർ, പി.വി ശിഹാബ്, യാസിർ പൂക്കോട്ടുംപാടം, എൻ. മുജീബ്, മിർഷാൻ മുണ്ടുമുഴി, നസറുദ്ധീൻ ബാവ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. 

മലപ്പുറം വെസ്റ്റ് ജില്ലാ ഭാരവാഹികളായി എ ബീരാൻകുട്ടി (പ്രസിഡന്റ്) എ.കെ അബ്ദുൽ മജീദ്, അഷ്‌റഫ് പുത്തനത്താണി (ജനറൽ സെക്രട്ടറിമാർ) അൻവർ പഴഞ്ഞി, എ.സൈതലവി ഹാജി (വൈസ് പ്രസിഡന്റുമാർ) എം.പി മുസ്തഫ മാസ്റ്റർ, റൈഹാനത്ത് കെ.ടി, സി.വി നൗഷാദ് (സെക്രട്ടറിമാർ) കല്ലൻ അബൂബക്കർ മാസ്റ്റർ (ട്രഷറർ) അബ്ദുള്ളകുട്ടി ടി.എ, പി.കെ ഹംസ, ഉസ്മാൻ ഹാജി, കെ. മുഹമ്മദ് ബഷീർ, ഹമീദ് പരപ്പനങ്ങാടി, പി.കെ സലീം, സുബൈർ ചങ്ങരംകുളം, എം.പി മുജീബ് മാസ്റ്റർ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

സംസ്ഥാന ജനറൽ സെക്രട്ടറി പിപി റഫീഖ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം വിടി ഇക്‌റാമുൽ ഹഖ്, പ്രവർത്തക സമിതി അംഗങ്ങളായ എസ്പി അമീറലി, ഡോ. സിഎച് അഷ്‌റഫ്, മുസ്തഫ പാമങ്ങാടൻ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി..



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments