Breaking News

*വീട് പൂട്ടിയിട്ട് യാത്ര പോകുന്നവർക്ക് പോല്‍-ആപ്പിൽ ‘ലോക്ക്ഡ് ഹൗസ്’ സേവനം*

തിരുവനന്തപുരം : വീടുകള്‍ പൂട്ടിയിട്ടു മനസമാധാനത്തോടെ യാത്ര ചെയ്യാന്‍ കേരളാ പൊലീസ് ഒരുക്കിയ സംവിധാനത്തിനു വന്‍ സ്വീകരണം. ഇതുവരെ സംസ്ഥാനത്ത് ഈ സൗകര്യം 31,188 പേര്‍ വിനിയോഗിച്ചു. വീടുകള്‍ പൂട്ടിയിട്ടു യാത്രചെയ്യുന്നവര്‍ അക്കാര്യം പൊലീസിന്റെ മൊബൈല്‍ ആപ്പ് വഴി അറിയിച്ചാല്‍ വീട്ടിലും പരിസരത്തും പ്രത്യേക പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തും. 

പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്തശേഷം അതിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന വിഭാഗത്തിലാണ് ഇതിനായി അപേക്ഷിക്കേണ്ടത്. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുന്‍പ് വിവരം നല്‍കണം. യാത്രപോകുന്ന ദിവസങ്ങള്‍, വീടിന്റെ ഫോട്ടോ, സ്ഥിതിചെയ്യുന്ന സ്ഥലം, വിലാസം, ബന്ധുവിന്റെയോ അയല്‍വാസിയുടെയോ പേര്, ഫോണ്‍ നമ്പര്‍ എന്നിവ ആപ്പില്‍ നല്‍കണം. 

ഏഴു ദിവസം മുന്‍പുവരെ വിവരം പൊലീസിനെ അറിയിക്കാം. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരിക്കും. 14 ദിവസത്തിലധികം സേവനം ആവശ്യമായി വരികയാണെങ്കില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കണം. പ്ലേ സ്റ്റോറില്‍നിന്നും ആപ്പ് സ്റ്റോറില്‍നിന്നും പോല്‍-ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം. ഇതിനോടകം 17  ലക്ഷത്തോളം ആളുകള്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments