Breaking News

*ഇറാനുമായുള്ള യുദ്ധത്തിൽ നിന്നും പിന്മാറാനുള്ള വഴി കണ്ടെത്തേണ്ടതുണ്ട്: US സൈനിക മേധാവി നിലപാട് പറഞ്ഞതായി റിപ്പോർട്ട്.*

ഇറാനുമായുള്ള യുദ്ധത്തിൽ നിന്നും പിന്മാറാനുള്ള വഴി കണ്ടെത്തേണ്ടതുണ്ടെന്ന് അമേരിക്കൻ സൈനിക മേധാവി ജനറൽ ഡാൻ കെയ്ൻ ഡോണൾഡ് ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉപദേഷ്ടാക്കളോട് സ്വകാര്യമായി വ്യക്തമാക്കിയതായി റിപ്പോർട്ട്. നിലവിൽ പരിഗണിക്കുന്ന സൈനിക നടപടികൾ തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്നും വ്യോമാക്രമണങ്ങൾ മാത്രം കൊണ്ട് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ലക്ഷ്യങ്ങൾ കൈവരിക്കാനാകില്ലെന്നുമുള്ള വിലയിരുത്തൽ കെയ്ൻ മുന്നോട്ടുവെച്ചതായാണ് റിപ്പോർട്ട്. ഈ വിവരങ്ങൾ അറിയുന്ന പേര് വെളിപ്പെടുത്താത്ത മൂന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യുദ്ധം നിർണായക

ഘട്ടത്തിലെത്തിയെന്ന അഭിപ്രായം ജനറൽ ഡാൻ കെയ്‌ന് മാത്രമല്ലെന്നാണ് സിഎൻഎൻ റിപ്പോർട്ട്. സംഘർഷം കൂടുതൽ രൂക്ഷമാക്കുന്ന സൈനിക നടപടികളെക്കുറിച്ചുള്ള ആശങ്കകളും യുദ്ധത്തിൽ നിന്ന് പിന്മാറാനുള്ള സാധ്യതയും സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് തുടങ്ങിയ പ്രധാന കാബിനറ്റ് അംഗങ്ങളുമായി കെയ്ൻ ചർച്ച ചെയ്‌തതായാണ് രണ്ട് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള സിഎൻഎൻ റിപ്പോർട്ട്. ട്രംപ് ഭരണകൂടത്തിലെ സമാന നിലപാടുള്ള ചില ഉന്നത ഉപദേഷ്ടാക്കളുമായി കെയ്ൻ അടുത്തിടെ പ്രത്യേക ചർച്ചകൾ നടത്തിയിരുന്നു. പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്‌ചകൾക്ക് മുമ്പ് വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുകയും എല്ലാവരും ഒരേ നിലപാടിലാണെന്ന് ഉറപ്പാക്കുകയുമായിരുന്നു ലക്ഷ്യം. അമേരിക്കൻ സൈനികരെ ഇറാനിലേക്ക് അയക്കാതെ നടപ്പാക്കാവുന്ന നടപടികൾ ഉൾപ്പെടെ നിലവിലുള്ള സൈനിക ഓപ്ഷനുകളുടെ പരിമിതികളും അതിൽനിന്നുണ്ടാകാവുന്ന തിരിച്ചടികളും വ്യക്തമാക്കാനായിരുന്നു ശ്രമമെന്നും വൃത്തങ്ങൾ പറഞ്ഞതായാണ് റിപ്പോർട്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments