Breaking News

*മഞ്ചേശ്വരത്ത് കൺസ്യൂമർ ഫെഡ് - മഞ്ചേസ്വരം സഹകരണ ബാങ്ക് ഓണം സഹകരണ വിപണിക്ക് പ്രൗഢോജ്ജ്വല തുടക്കം.*

​മഞ്ചേശ്വറം : കൺസ്യൂമർ ഫെഡും മഞ്ചേശ്വറം സഹകരണ ബാങ്കും സംയുക്തമായി മഞ്ചേശ്വർ എം.കെ. ഫാത്തിമ കോംപ്ലക്സിൽ സംഘടിപ്പിച്ച ഓണം സഹകരണ വിപണിക്ക് വർണാഭമായ തുടക്കമായി.

​ബുധനാഴ്ച രാവിലെ ബാങ്ക് പ്രസിഡന്റ് എസ്. രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ, ബാങ്കിന്റെ മുതിർന്ന ഉപഭോക്താവ് ഹരീഷ് ഭട്ടിന് ഓണം സാധനങ്ങൾ നൽകി മഞ്ചേശ്വറം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഷീർ കനില ഓണം സഹകരണ വിപണിയുടെ ഉദ്ഘാടനം നിർവഹിച്ചു.

​തുടർന്ന് സംസാരിച്ച അദ്ദേഹം, "സഹകരണ പ്രസ്ഥാനങ്ങൾ ഗ്രാമീണ ജനതയുടെ സാമ്പത്തിക പുരോഗതിയുടെ നട്ടെല്ലാണ്. ഉത്സവ സീസണുകളിൽ ഇത്തരം വിപണികൾ തുറക്കുന്നതിലൂടെ സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഗുണനിലവാരമുള്ള സാധനങ്ങൾ ലഭിക്കുന്നതിനൊപ്പം പ്രാദേശിക കർഷകർക്കും വ്യാപാരികൾക്കും വലിയ പ്രോത്സാഹനമാണ് ലഭിക്കുന്നത്" എന്ന് അഭിപ്രായപ്പെട്ടു.

​ചടങ്ങിൽ ബാങ്ക് ഡയറക്ടർമാരായ ശേഷമ്മ, ഗണേഷ് സി.എച്ച്., യതീഷ് കാജൂർ, ഡോ. കെ.എ. ഖാദർ, രേഖ കീർത്തേശ്വർ, നാരായಣಿ രാജൻ, വിജയ കാനത്തൂർ, ഗംഗാധര കെ.എച്ച്., ശ്രീധർ, എം.കെ. മസൂദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

​ഇന്നുമുതൽ അടുത്ത 10 ദിവസത്തേക്ക് കേരള സർക്കാരിന്റെ സബ്‌സിഡി നിരക്കിൽ അരി, പഞ്ചസാര, വെളിച്ചെണ്ണ, കടല, ഉഴുന്ന് തുടങ്ങി സമാനതകളില്ലാത്ത 13 അവശ്യസാധനങ്ങൾ ഇവിടെ ലഭ്യമായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 

ഉദ്ഘാടന ദിവസം തന്നെ സഹകരണ വിപണിയിൽ പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
​ബാങ്ക് സെക്രട്ടറി രാജൻ നായർ പി. സ്വാഗതവും രാമചന്ദ്ര കെ. നന്ദിയും പറഞ്ഞു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments