ഷിറിയയിലെ അപകട മരങ്ങൾ മുറിച്ചുമാറ്റാൻ തുടങ്ങി..നാടിന്റെ പോരാട്ടത്തിന്റെ വിജയമെന്ന് "പിഡിപി
ഉപ്പള : നാടിന് ഏറെ അപകട ഭീഷണിയായിരുന്ന മരങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ന് മുറിച്ചു മാറ്റാൻ തുടങ്ങി അംഗനവാടിയിലെ കുട്ടികൾക്കും മദ്രസ വിദ്യാർഥികൾക്കും വഴി യാത്രക്കാർക്കും ഭയം ഉണ്ടാക്കിയിരുന്ന മൂന്നു മരങ്ങളാണ് ഇപ്പോൾ മുറിച്ചുമാറ്റാൻ ആരംഭിച്ചിട്ടുള്ളത് നാട്ടുകാർ ഇപ്പോൾ സന്തോഷത്തിലാണ് ഇനി ഞങ്ങൾക്ക് മക്കളെ അംഗന വാടിയിലേക്കും മദ്രസയിലേക്കും ധൈര്യപൂർവ്വം പറഞ്ഞയക്കാം ഭയമില്ലാതെ റോഡിൽ സഞ്ചരിക്കാം ഇത് നാടിന്റെ പോരാട്ടത്തിന്റെ വിജയം എന്നാണ് പിഡിപി വിലയിരുത്തിയത് നാട് ഒരുമിച്ചാൽ ജനങ്ങൾ അനുഭവിക്കുന്ന പൊതു വിഷയങ്ങളിൽ പരിഹാരങ്ങൾ കണ്ടെത്താൻ ആകും ഷിറിയ ബസ് സ്റ്റാൻഡ് പരിസരത്ത് രാത്രി കാലങ്ങളിൽ ഇന്നും ഭാഗിക ഇരുട്ടിലാണ് തലപ്പാടി പോകുന്ന ബസ് സ്റ്റാൻഡ് ഭാഗത്ത് തെരുവ് വിളക്ക് സ്ഥാപിക്കണമെന്നും പിഡിപി ആവശ്യപ്പെട്ടു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments