*"ഫെമിനിച്ചി" പുസ്തക പ്രകാശനം ചൊവ്വാഴ്ച*
തിരൂർ : ഫിറോസ് ഖാൻ പരപ്പനങ്ങാടി രചിച്ച ഫെമിനിച്ചി നോവൽ ആഗസ്റ്റ് 18 ചൊവ്വാഴ്ച തിരൂരിൽ പ്രകാശനം ചെയ്യും.
തിരൂർ പ്രസ് ക്ലബ്ബിൽ വൈകീട്ട് 4 മണിക്ക് സൗഹൃദവേദി, തിരൂരാണ് പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നത്.
തിരൂർ നഗരസഭയുടെ മുൻ ചെയർപേഴ്സൺ എ പി നസീമ, എഴുത്തുകാരി സംഗീത ഗൗസ്, മലയാള കവയത്രി ഷാബി നൗഷാദ്,മലയാളം സർവകലാശാല പ്രൊഫസർ ഡോ : മഞ്ജുഷ ആർ വർമ്മ, കേരളാമാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡണ്ട് എ കെ മുസ്തഫ, നന്നമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് പച്ചായി മൊയ്തീൻ മാസ്റ്റർ, സാഹിത്യ നിരൂപകൻ ഇ ആർ ഉണ്ണി, എന്നിവർ പങ്കെടുക്കും.
ഫിറോസ് ഖാൻ പരപ്പനങ്ങാടി യുടെ രണ്ടാമത്തെ പ്രകാശിതമാവുന്ന നോവലാണ് ഫെമിനിച്ചി.
ഭാരതമേ ഞാൻ ലജ്ജിച്ചു തല താഴ്ത്തുന്നു എന്നതാണ് ആദ്യ നോവൽ,രാഷ്ട്ര പൈതൃകം, ജിഹാദി എന്നീ കവിത സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ പുരസ്കാരം ലഭിച്ച *രാക്ഷസലഹരി* എന്ന ലഹരി വിരുദ്ധ സംഗീത ആൽബത്തിന്റെ സംവിധായകനും രചയിതാവുമാണ്. വെള്ളാരംകല്ലുകൾ എന്ന പലസ്തീൻ ഐക്യദാർഢ്യ ആൽബവും പുറത്തിറക്കിയിട്ടുണ്ട്. മാപ്പിള കലാ അക്കാദമിയുടെ കെടി മുഹമ്മദ് സ്മാരക പുരസ്കാരം ലഭിച്ചിട്ടുണ്ട് സത്യവും നീതിയും തുല്യമായി നടപ്പിലാക്കപ്പെടുന്നു എന്ന് വിശ്വസിക്കുന്ന നിയമ വിദ്യാർത്ഥി കൂടിയാണ് ഫിറോസ്ഖാൻ പരപ്പനങ്ങാടി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments