Breaking News

*‘രാഷ്ട്രീയം വേറെ, ബിസിനസ് വേറെ’; മാസപ്പടി കേസ്: സിപിഎം വാദം തള്ളി സിപിഐ*

തിരുവനന്തപുരം : മാസപ്പടി കേസിലെ ഇ.ഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഎം വാദം തള്ളി സിപിഐ. ഇതു സംബന്ധിച്ച ചോദ്യത്തിന് രാഷ്ട്രീയം വേറെ ബിസിനസ് വേറെ എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. ഇത്തരം കൊടുക്കല്‍ വാങ്ങലിലൊന്നും സിപിഐക്കു പങ്കില്ലെന്നും പാര്‍ട്ടിക്ക് ഇതിലൊന്നും താല്‍പര്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. 

വിഷയത്തില്‍ ലക്ഷങ്ങളുടെ ഹവാല ഇടപാടു നടന്നുവെന്ന് ഇ.ഡി ഇന്നലെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി നേതാക്കളുടെ പരിചയക്കാരെവരെ ഇ.ഡി വേട്ടയാടുകയാണെന്നും ഇത്തരം നീക്കത്തെ രാഷ്ട്രീയമായി നേരിടുമെന്ന് സിപിഎം വ്യക്തമാക്കുമ്പോഴാണ് സിപിഐ വേറിട്ട നിലപാട് പ്രകടിപ്പിക്കുന്നത്.

സിഎംആർഎൽ– എക്സാലോജിക് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം കേന്ദ്രീകരിക്കുന്നത് പിണറായി വിജയന്റെ മകൾ ടി.വീണയുടെ വീട്ടിൽ നിന്നു മുൻപു കണ്ടെത്തിയ പണം ഇടപാടുകളുടെ കയ്യെഴുത്തു കണക്കുകളിലാണ്. ഏകദേശം 20.05 കോടി രൂപയുടെ ഇടപാടുകളാണ് ഈ രേഖകളിലുള്ളത്. 3.49 ലക്ഷം യുഎഇ ദിർഹം (85 ലക്ഷം രൂപ) ദുബായിലേക്കു കൈമാറിയിട്ടുണ്ട്.

ഹവാല ചാനലുകൾ വഴി പണം കൈമാറിയതിന്റെ സൂചന ലഭിച്ചതായും പണം കൈപ്പറ്റിയവരുടെ പേരുകൾ, കൈമാറിയ തുക, ചെലവഴിച്ച തുക തുടങ്ങിയ വിവരങ്ങൾ കയ്യെഴുത്തു രേഖകളിലുണ്ടെന്നും ഇ.ഡി വാർത്താക്കുറിപ്പിൽ ഇന്നലെ അറിയിച്ചിരുന്നു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments