വർണ്ണങ്ങളിലൂടെ സ്വാതന്ത്ര്യം: ജവഹർ സംസ്കാരിക വേദിയുടെ ചിത്രകലാ പരിപാടി
പള്ളിക്കര: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജവഹർ സംസ്കാരിക വേദി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വർണ്ണങ്ങളിലൂടെ സ്വാതന്ത്ര്യഗാഥ ചിത്രകലാ പരിപാടി ബേക്കൽ ബീച്ച് പാർക്ക് പള്ളിക്കരയിൽ വെച്ച് നടന്നു. ജില്ലയിലെ പ്രമുഖ ചിത്രകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് വരകളിലൂടെ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം ആവിഷ്കരിക്കുന്നതാണ് പരിപാടി.
ജവഹർ സംസ്കാരിക വേദി ചെയർമാൻ വി.വി. നിശാന്ത് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധുപത്മാനാഭൻപരിപാടി ഉദ്ഘാടനം ചെയ്തു. ഷിബിൻ ഉപ്പിലിക്കൈ, അമൃത, വി, ജതീഷ് കായകുളം, സുധീഷ് പാണൂർ, രദീപ് കാനങ്കര, പ്രദിപ് പള്ളക്കാട്, സതീശൻ കിക്കാംങ്കോട്, പ്രമോദ് ചക്യാർപ്പ്, ബിജു കൊട്രച്ചാൽ, ശിവദ സന്ദിപ് , അഭീജിത്ത് കല്ല്യാട്ട്, കിഞ്ചുഷസുകേഷ്,എന്നിവർ പ്രസംഗിച്ചു.അനൂപ് ഓർച്ച സ്വാഗതവും നിശാന്ത് പ്ലാവില്ലായ നന്ദിയും പറഞ്ഞു.
സ്വാതന്ത്ര്യസമര ചരിത്രവും ദേശസ്നേഹത്തിന്റെ സന്ദേശവും ചിത്രകലയുടെ വർണ്ണങ്ങളിലൂടെ പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ തലമുറകളിലെ ചിത്രകാരന്മാർ പരിപാടിയിൽ പങ്കെടുത്തു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments