ഒളവറ ഗ്രന്ഥാലയം:സ്വാതന്ത്ര്യ ദിന ഓർമ പുതുക്കി.
തൃക്കരിപ്പൂർ : വൈദേശിക ഭരണത്തിൽ നിന്നും നമ്മുടെ രാജ്യം സ്വതന്ത്രമായതിന്റെ എൺപതാം സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ സമര സേനാനികൾ ചൊരിഞ്ഞ രക്തത്തിനും വിയർപ്പിനും അർഹമായ തരത്തിൽ കടമകളും,അവകാശങ്ങളും ഒരുപോലെ തിരിച്ചറിഞ്ഞ് വൈവിധ്യങ്ങളിൽ ഐക്യം കണ്ടെത്തി പുതു തലമുറകൾക്കായി മെച്ചപ്പെട്ട ഒരു നാളെ സൃഷ്ടിക്കാനുള്ള പ്രയാണം തുടരുമെന്ന സന്ദേശം നൽകിക്കൊണ്ട് ഒളവറ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.
ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയൻ പതാക ഉയർത്തി.തുടർന്ന് പരിസര ശുചീകരണം നടത്തി.സെക്രട്ടറി സി.ദാമോദരൻ,കെ.കണ്ണൻ,കാരള കുഞ്ഞിക്കണ്ണൻ,കടിയാൻ പ്രഭാകരൻ,വി.നാരായണൻ,ഏ.വി.ചന്ദ്രശേഖരൻ,കെ.വി.സുരേന്ദ്രൻ,ടി.വി.ഗോപി തുടങ്ങിയവർ നേതൃത്വം നൽകി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments