Breaking News

അടുക്കള വാതിലിന്റെ ചില്ല് തകർക്കാനുള്ള ശ്രമത്തിനിടയിൽ അപകടം; കൈയിലേക്ക് ചില്ല് കുത്തിക്കയറി ഗൃഹനാഥൻ മരിച്ചു

ഏളൂരിൽ കുടുംബവഴക്കിനിടെ ഉണ്ടായ ആകസ്മിക അപകടത്തിൽ ഗൃഹനാഥൻ മരിച്ചു. മഞ്ഞുമ്മൽ ചാലനാട്ടുവീട്ടിൽ പ്രവീൺ (49) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
വീട്ടിൽ വച്ച് കുടുംബവഴക്കിനിടെ പ്രവീൺ പ്രകോപിതനാവുകയും പിന്നാലെ അടുക്കള വാതിലിന്റെ ചില്ല് കൈ കൊണ്ട് അടിച്ച് തകർക്കുകയായിരുന്നു. ഇതിനിടയിൽ കൈയ്യിൽ ചില്ല് കുത്തിക്കയറി പ്രവീണിന് ഗുരുതരമായി മുറിവേൽക്കുകയായിരുന്നു. കനത്ത രക്തസ്രാവത്തെ തുടർന്ന് അവശനിലയിലായ പ്രവീൺ പെട്ടെന്ന് കുളിമുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു.
കുറച്ചുസമയം കഴിഞ്ഞിട്ടും പ്രവീൺ വാതിൽ തുറക്കാത്തതിനെ തുടർന്ന് ഭാര്യ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഭാര്യയുടെ സഹോദരൻ എത്തി നോക്കിയെങ്കിലും വാതിൽ തുറക്കാൻ കഴിഞ്ഞില്ല. ഉടൻ തന്നെ ഏലൂർ പൊലിസിൽ വിവരമറിയിച്ചു.
പൊലിസ് സ്ഥലത്തെത്തിയാണ് വാതിൽ തുറന്നത്. അകത്തു കയറിയപ്പോൾ രക്തം വാർന്ന് അവശനിലയിലായ പ്രവീണിനെയാണ് പൊലിസും ബന്ധുക്കളും കണ്ടത്. ഉടൻ തന്നെ പ്രവീണിനെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ 3.30ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments