Breaking News

*​'കാണാതായ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; ഭർത്താവിനായി തിരച്ചിൽ*

തിരൂർ : തിരൂർപടിഞ്ഞാറേക്കരയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ ദമ്പതികളിൽയുവതിയെകൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി സ്വദേശിനി അണ്ടിപ്പാട്ട് ഫൗസിയ (37) യുടെ മൃതദേഹമാണ് ചാക്കിൽ കെട്ടിയ നിലയിൽ ജെട്ടി ലൈനിൽ നിന്ന് കണ്ടെത്തിയത്.

സംഭവത്തിന് ശേഷം ഒളിവിൽപോയഭർത്താവ് ഹുസൈനായി (40) പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ​ഇന്നലെയാണ്ദമ്പതികളെ കാണാതായത്.

ഉച്ചയ്ക്ക് ഒരു മണിക്കും വൈകുന്നേരം ആറ് മണിക്കും ഇടയിലുള്ള സമയത്ത് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഫൗസിയയെ 'മീൻ വാരാൻ പോകാം' എന്ന് പറഞ്ഞ് ഭർത്താവ് ഹുസൈൻവിളിച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് മകൻ ഷബീബ് തിരൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

വൈകുന്നേരമായിട്ടും ഇരുവരും തിരികെ എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കളും പോലീസും അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്ന് വൈകുന്നേരം പടിഞ്ഞാറേക്കര ജെട്ടി ലൈനിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ ഫൗസിയയുടെമൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ തിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ശാസ്ത്രീയ പരിശോധനകൾ ആരംഭിച്ചു. ഒളിവിൽ പോയ ഭർത്താവ് ഹുസൈനാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾക്കായി തെരച്ചിൽശക്തമാക്കിയിട്ടുണ്ട്.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments