Breaking News

*പാലത്തായി പീഡനം: ബി ജെ പി നേതാവായ പ്രതി പത്മരാജന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു.*

കണ്ണൂര്‍ : പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി ജെ പി നേതാവായ അധ്യാപകന്‍ പത്മരാജന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധിളോടെയാണ് ജാമ്യം അനുവദിച്ചത്. പ്രതിയുടെ ശിക്ഷാവിധിയും ഹൈക്കോടതി മരവിപ്പിച്ചിട്ടുണ്ട്.

പത്മരാജന് ജാമ്യം ലഭിച്ചത് യുഡിഎഫ് സര്‍ക്കാര്‍ ഒത്തുകളിയുടെ ഭാഗമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് പോലിസ് കുറ്റമറ്റ രീതിയില്‍ അന്വേഷിച്ച് തെളിവുകള്‍ സഹിതം കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ പ്രതിക്ക് കടുത്തശിക്ഷതന്നെ കോടതി നല്‍കിയതായിരുന്നു. എന്നിട്ടും ഇപ്പോള്‍ ഭരണമാറ്റമുണ്ടായി, യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് മാസങ്ങള്‍ക്കുള്ളിലാണ് ആര്‍എസ്എസ് നേതാവായ പ്രതിക്ക് പ്രോസിക്യൂഷന്റെ ഒത്തുകളിയിലൂടെ ജാമ്യം ലഭിച്ചത്.ആര്‍എസ്എസ് നയം പിന്തുടരുന്ന സംസ്ഥാന സര്‍ക്കാര്‍ ഇടപെടലില്ലാതെ പ്രൊസിക്യൂഷന്‍ ഇത്രയും പ്രമാദമായ ഒരു കേസിനെ ലാഘവ ബുദ്ധിയോടെ സമീപിക്കില്ല എന്നത് വ്യക്തമാണ്. പ്രതിക്ക് ജാമ്യം ലഭിക്കാനിടയായ സാഹചര്യത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒഴിയാനാകില്ല. നേരത്തെ ഇക്കാര്യത്തില്‍ സിപിഎമ്മിനും അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരെ വിഷലിപ്തമായ പ്രചാരണം നടത്തുകയും രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി തെറ്റിദ്ധാരണപരത്തുന്ന വാര്‍ത്തകളും നട്ടാല്‍കുരുക്കാത്ത നുണകളും പ്രചരിപ്പിക്കുകയുംചെയ്ത മുസ് ലിം ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും ഇക്കാര്യത്തില്‍ എന്ത് മറുപടിയാണ് പറയാനുള്ളതെന്നും അദ്ദേഹം പ്രസ്താവനയില്‍ ചോദിച്ചു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments