ഓപ്പറേഷൻ തൂഫാൻ: കാസറഗോഡ് പിറ്റ് എൻ.ഡി.പി.എസ് നിയമപ്രകാരം കുറ്റവാളി അറസ്റ്റിൽ.
കാസർഗോഡ് : ലഹരി വസ്തുക്കടത്തുകൾക്കും ക്രിമിനൽ പ്രവർത്തനങ്ങൾക്കും എതിരെ കാസറഗോഡ് ജില്ലാ പോലീസ് ശക്തമായ നടപടികൾ തുടരുകയാണ്. 'ഓപ്പറേഷൻ തൂഫാൻ' ദൗത്യത്തിന്റെ ഭാഗമായി, നിരന്തരമായി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്ന പ്രതിയെ പിറ്റ് എൻ.ഡി.പി.എസ് (PIT NDPS) നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. വിദ്യാനഗർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിജയൻ മേലേത്ത് നേതൃത്വത്തിൽ ജില്ലാ ക്രൈം സ്‌ക്വാഡ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കാസറഗോഡ് ജില്ലയിലെ പാടി വില്ലേജിൽ ബെല്ലൂരടുക്ക കല്ലക്കട്ട സ്വദേശിയായ അബ്ദുൾ മുനമ്പർ @ അബ്ദുൾ മുനവീർ (29) ആണ് അറസ്റ്റിലായത്. കാസറഗോഡ് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കൽ നടപടി. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി ആറ് എൻ.ഡി.പി.എസ് കേസുകൾ നിലവിലുണ്ട്.
പ്രതിയുടെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിലുമായി നിരവധി കേസുകളുണ്ട്. കാസറഗോഡ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 225/2026 കേസ് നിലവിൽ അന്വേഷണ ഘട്ടത്തിലാണ്. ഇതിനുപുറമേ കാസറഗോഡ്, വിദ്യാനഗർ സ്റ്റേഷനുകളിലായുള്ള ക്രൈം നമ്പർ 534/2023, 213/2022 എന്നീ കേസുകൾ വിചാരണ ഘട്ടത്തിലുമാണ്. മുൻകാലങ്ങളിലെ 3 കേസുകളിൽ പ്രതി ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ളതാണ്. കൂടാതെ, വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 115/2023 പോലുള്ള മറ്റ് ക്രിമിനൽ കേസുകളിലും പ്രതി ഉൾപ്പെട്ടിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments