*കുമ്പള മാവിന കട്ടയ്ക്ക് സമീപം ദേശീയപാതയിൽ ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ മാലിന്യം വലിച്ചെറിഞ്ഞ നിലയിൽ.* നടപടി ആവശ്യപ്പെട്ട് നാട്ടുകാർ.
കുമ്പള : ഓടകളിലും, ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ആരോഗ്യവകുപ്പും, ഗ്രാമപഞ്ചായത്തും,എൻഫോഴ്സ്മെന്റ് സ്ക്വാഡും,നാട്ടുകാരും, സന്നദ്ധ സംഘടനകളുമൊക്കെ നടപടി കടുപ്പിക്കുമ്പോഴും നിയമത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള സാമൂഹിക വിരുദ്ധരുടെ വിളയാട്ടം തുടരുകയാണ്.
കഴിഞ്ഞദിവസം രാത്രിയുടെ മറവിൽ കുമ്പള ദേശീയപാത മാവിന കട്ടയ്ക്ക് സമീപം ദേശീയപാതയിൽ ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ മാലിന്യം വലിച്ചെറിഞ്ഞ നിലയിൽ.നടപടി ആവശ്യപ്പെട്ട് നാട്ടുകാർ. വെള്ളം പോകുന്ന ഓവു ചാലിലേക്ക് വലിച്ചെറിഞ്ഞ ഭക്ഷണവശിഷ്ടങ്ങൾ അടങ്ങിയ മാലിന്യം മുഴുവനും വീണത് ദേശീയപാത സർവീസ് റോഡിലേക്കാണ്. പ്ലാസ്റ്റിക് പ്ലെയിറ്റുകൾ അടക്കമുള്ള ഭക്ഷണാവശിഷ്ടം സർവീസ് റോഡിൽ വിതറിക്കിടക്കുകയാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല, രാത്രിയുടെ മറവിൽ ഇത്തരത്തിൽ കുറ്റിക്കാടുകളിലേക്കും, ജലാശയങ്ങളിലേക്കും,കടൽതീരത്തേക്കും മാലിന്യങ്ങൾ വലിച്ചെറിയുന്നത് നിത്യസംഭവവുമായി മാറിയിട്ടുണ്ട്.
വീടുകളിലെ വിവാഹം പോലുള്ള ആഘോഷ പരിപാടികളിലെ മാലിന്യം കളയാമെന്ന പേരിൽ വീട്ടുടമസ്ഥരിൽ നിന്ന് പൈസ വാങ്ങി മാലിന്യങ്ങൾ വാഹനങ്ങളിലാക്കി പൊതുയിടങ്ങളിൽ വലിച്ചെറിയുന്നതായി നേരത്തെ തന്നെ ആക്ഷേപമുണ്ട്.ഇത് പിടികൂടാൻ അധികൃതർക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. ഇത്തരം സംഘങ്ങളാണ് കുമ്പള ദേവീനഗറിലും മാലിന്യം വലിച്ചെറിഞ്ഞ തെന്ന് നാട്ടുകാർ സംശയിക്കുന്നുമുണ്ട്.
ഏതാനും ദിവസം മുമ്പാണ് മൊഗ്രാൽ പുഴയോരത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ക്ലബ്ബ് പ്രവർത്തകർ സംഘടിച്ച് പുഴയോരം ശുചീകരിച്ച് പ്രദേശത്ത് സിസിടിവി സ്ഥാപിച്ചത്.കുമ്പള ദേവീനഗറിൽ റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടുപിടിക്കാൻ ബന്ധപ്പെട്ടവർ സമീപപ്രദേശത്തെ സിസിടിവി പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഫോട്ടോ:കുമ്പള മാവിന കട്ടയ്ക്ക് സമീപം സർവീസ് റോഡിലേക്ക് വലിച്ചെറിഞ്ഞ ഭക്ഷണാവശിഷ് ടങ്ങൾ അടങ്ങിയ മാലിന്യം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments