Breaking News

*മുളിയാർ പഞ്ചായത്തിൽ ഇനി മുതൽ സന്ദർശകർക്ക് ചായ സൽക്കാരം; ഉദ്ഘാടനം നടത്തി.*

ബോവിക്കാനം : മുളിയാർ ഗ്രാമപഞ്ചായത്തിലേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സന്ദർശകർക്ക് ഇനി മുതൽ ചായ സൽക്കാരം ഏർപ്പെടുത്തി. കാസർകോട് ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിൽ പഞ്ചായത്ത്‌ കാര്യാലയത്തിൽ പൊതുജനങ്ങൾക്കായി ചായ ഏർപ്പെടുത്തുന്നത്. ജനസൗഹൃദ ഭരണത്തിന്റെ ഭാഗമായാണ് ഈ പുതിയ സംരംഭത്തിന് തുടക്കമിട്ടത്. പഞ്ചായത്തിലെത്തുന്ന വയോജനങ്ങൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള എല്ലാവർക്കും കാത്തിരിപ്പ് സമയം കൂടുതൽ സൗകര്യപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

ടീ വെന്റിംഗ് മെഷീനിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.ബി മുഹമ്മദ്‌ കുഞ്ഞി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ്‌ സി.കെ പുഷ്പകുമാരി, സെക്രട്ടറി കെ. പ്രേമലത, സ്ഥിരംസമിതി അധ്യക്ഷന്മാരായ ഹനീഫ പൈക്ക, അനീസ മൻസൂർ മല്ലത്ത്, അംഗങ്ങളായ റുഷ്ദ റസ്സാഖ്, ആയിഷ അബ്ദുൽ റഹ്‌മാൻ, ലുബ്‌ന മുനീർ, അനന്യ എം, ഉല്ലാസ് എം, രേണുക ടി, കെ. പ്രഭാകരൻ, ഇ. മോഹനൻ, ജയകൃഷ്ണൻ മാസ്റ്റർ, രമേശൻ മുതലപ്പാറ, മിസിരിയ റഫീഖ്, നസീർ മൂലടുക്കം, ആസൂത്രണ സമിതി വൈസ് ചെയർമാൻ ബി.എം അബൂബക്കർ, അംഗങ്ങളായ എസ്.എം മുഹമ്മദ്‌ കുഞ്ഞി, ശരീഫ് കൊടവഞ്ചി, ബി.കെ ഹംസ ആലൂർ, ബി. അഷ്‌റഫ്‌, എം.കെ അബ്ദുൽ റഹ്‌മാൻ, മുഹമ്മദ്‌ കുഞ്ഞി മാർക്ക്, അബ്ബാസ് കൊളച്ചെപ്പ്, മുഹമ്മദ്‌ കുഞ്ഞി ബിസ്മില്ല, എ.ബി ബഷീർ പള്ളങ്കോട്,മ മസൂദ് ബോവിക്കാനം, രവീന്ദ്രൻ പാടി, നിസാമുദ്ധീൻ ബോവിക്കാനം തുടങ്ങിയവരും ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ  സന്നിഹിതരായിരുന്നു. ബോവിക്കാനം ഹയർ സെക്കണ്ടറി സ്ക്കൂൾ മാനേജരും ഗൾഫ് വ്യവസായിയുമായ ഗംഗാധരൻ പാടിയാണ് ടീ വെന്റിംഗ് മെഷീൻ സ്പോൺസർ ചെയ്തത്.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments