*സൗത്ത് അന്നാര മഹല്ല് കമ്മറ്റി വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു.*
തിരുർ : സൗത്ത് അന്നാര മുനവ്വിറുൽ ഇസ്ലാം സംഘം മഹല്ല് കമ്മറ്റി മഹല്ല് നിവാസികളുടെ വിദ്യാഭ്യാസ സാംസ്ക്കാരിക മുന്നേറ്റം ലക്ഷ്യം വച്ച് പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ചു. വിവിധ ജോലികളിൽ പ്രാപ്തരാക്കുന്നതിനും രാജ്യത്തെ ഉന്നത കലാലയങ്ങളിൽ പ്രവേശനം നേടുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനായിവിദ്യാഭ്യാസ പ്രോജക്ട്, മഹല്ല് ലഹരിമുക്തമാക്കുന്നതിനായിബോധവൽക്കരണ പ്രവർത്തനങ്ങൾ, ആധുനിക സൗകര്യങ്ങളുള്ള മദ്രസ ഹാൾ എന്നിവയാണ് തുടക്കം കുറിച്ചത്. തിരൂർ സബ് കലക്ടർ ദിലീപ് കെ. കൈനിക്കര ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് കണ്ടം ചിറ ഹുസൈൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി പി.കെ.കെ.തങ്ങൾ, ഖത്തീബ് മുഫ് ലിഹ് ഫൈസി അൽ ഹൈതമി,അനീസ് അലി പുവ്വാട്ടിൽ, അബ്ദുൽ വാഹിദ് പിലാക്കൽ, ഷാഫി മുണ്ടേക്കാട്ട്, ബഷീർ തങ്ങൾ, ടി.കെ.അബ്ദുറഹിമാൻ എന്ന ഇപ്പു, ഒ.പി. ലത്തീഫ്, ബാവ ഹാജി പാണാട്ട്, പി.കുഞ്ഞിമൊയ്തീൻ, അലി മലബാർ, ജുനൈദ് എം, മുസ്തഫ വെളിയമ്പാട്ട് പ്രസംഗിച്ചു.തിരൂർഎസ്.ഐ നസീർ തിരൂർക്കാട് ലഹരി ബോധവൽകരണ ക്ലാസ് എടുത്തു. മുനീർ ഹുദവി വിളയിൽ മുഖ്യപ്രഭാഷണം നടത്തി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments