Breaking News

*ആരോഗ്യ മന്ത്രിയുമായി എംഎൽഎയുടെകൂടിക്കാഴ്ച: മെഡിക്കൽ കോളേജ് സംബന്ധമായി 9 ന് യോഗം ചേരും.*

​കാസർകോട് : കാസർകോട് മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തി യാക്കാനും ജില്ലയിലെ ആരോഗ്യമേഖല നേരിടുന്ന അടിയന്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു മായി സെപ്റ്റംബർ 9-ന് തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധര ന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം  വിളിച്ചുചേർക്കും.

വിഷയത്തിൽ അടിയന്തര ഇടപെടണമെന്ന കല്ലട്ര മാഹിൻഎം.എൽ.എയുടെ അഭ്യർത്ഥ മാനിച്ചാണ്  മന്ത്രിയുടെ നിർദ്ദേശം.

​മെഡിക്കൽ കോളേജിന്റെ ബാക്കിനിൽക്കുന്നനിർമ്മാണ പ്രവൃത്തികൾ വേഗത്തിലാ ക്കുക, ആശുപത്രിയുടെ പൂർണ്ണതോതിലുള്ള പ്രവർത്തനം എത്രയും വേഗം ആരംഭിക്കുക, ജില്ലയിലെ മറ്റ് പ്രധാന ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ജീവനക്കാരുടെയും ഭൗതിക സാഹചര്യങ്ങളുടെയും കുറവ് പരിഹരിക്കുക തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചചെയ്യും. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗ സ്ഥരും യോഗത്തിൽ പങ്കെടുക്കും.കാസർകോടിന്റെ ആരോഗ്യ മേഖലയ്ക്ക് അത്യാവശ്യമായ മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും മെഡി ക്കൽ കോളേജിനെ അത്യാ ധുനിക സംവിധാനങ്ങളോടെ പൂർണ്ണ സജ്ജമായ ആരോഗ്യ സ്ഥാപനമാക്കി മാറ്റുന്നതിനു മുള്ള ഉറച്ച പോരാട്ടങ്ങളും ഇടപെടലുകളും ശക്തമായി തുടരുമെന്ന് കല്ലട്ര മാഹിൻ എംഎൽഎ.പറഞ്ഞു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments