*തിരൂർ സ്റ്റേഡിയംആധുനിക രീതിയിൽ നവീകരിക്കും:കുറുക്കോളി മൊയ്തിൻ എംഎൽഎ.*
തിരുർ : കായിക മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച് തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം ആധുനിക രീതിയിൽ നവീക്കരിക്കുമെന്ന് കുറുക്കോളി മൊയ്തിൻ എംഎൽഎ
പറഞ്ഞു
ഇതിനായി 5 കോടി രൂപ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
ഇന്ത്യൻ സാതന്ത്ര ദിനത്തിൻ്റെ ഭാഗമായി മുതിർന്ന ഫുട്ബോൾ താരങ്ങളുടെ കൂട്ടായ്മയായ വി -ഫാറ്റ് തിരൂരിൽ
സംഘടിപ്പിച്ച സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരുർ ടി സി വി ഹാളിൽ നടന്ന
ചടങ്ങിൽ ഫിസിക്കൽ എജുക്കേഷനിൽ ഡോക്ടറേറ്റ് നേടിയ വി ഫാറ്റ് പ്രസിഡന്റ് പി അബ്ദു സമദിനെ ആദരിച്ചു
ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ജലീൽ മയൂര അധ്യക്ഷനായി.
നഗരസഭ കൗൺസിലർ അഡ്വ വി ചന്ദ്രശേഖരൻ.
തിരൂർ പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് പി കെ രതീഷ്,
മലപ്പുറം എഫ്സി മിഡിയ കോഡിനേറ്റർ മുജിബ് താനാളൂർ,
തിരൂർ ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറിയേറ്റ് അംഗം ബഷീർ പാലക്കൽ
വി ഫാറ്റ് ഭാരവാഹികളായഅബ്ദുസലാം മച്ചിങ്ങൽ,ഗഫൂർ മൗലാന ,പി. അലി
കെ മുഹമ്മദ് സലിം,അലി അക്ബർ
എന്നിവർ സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
സാതന്ത്ര ദിനത്തിൻ്റെ ഭാഗമായി വി ഫാറ്റ് തിരൂരിൽ സംഘടിപ്പിച്ച സ്നേഹ സംഗമം കുറുക്കോളി മൊയ്തിൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments