*അഖിലേന്ത്യ ഹൈഹയ കൽചുരി മഹാസഭ ദേശീയ സമ്മേളനം വാരാണസിയിൽ വിജയകരമായി സമാപിച്ചു*
വാരാണസി : 1935 ൽ ഭാരതത്തിൽ പ്രവർത്തനം ആരംഭിച്ച ഒ ബി സിയിൽ ഉൾപ്പെടുന്ന ഇന്ത്യയിലെ 600 ൽ ഏറെ സമുദായങ്ങൾ ഉൾപ്പെടുന്ന ഹൈ ഹയാ കൽച്ചൂരി മഹാസഭയുടെ ദേശീയ സമ്മേളനം രാജ്യത്തെ ഏറ്റവും പുരാതനവും ചരിത്രപ്രസിദ്ധവുമായ നഗരങ്ങളിലൊന്നായ വാരാണസി / കാശിയിലെ പ്രശസ്തമായ രുദ്രാക്ഷ് കൺവെൻഷൻ സെന്ററിൽ വെച്ച് 2026 ഓഗസ്റ്റ് 1,2 തിയ്യതികൾ ദിവസത്തെ ദേശീയ സമ്മേളനം, വിജയകരമായി നടന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മഹാസഭയുടെ ഭാരവാഹികൾ, പ്രതിനിധികൾ, സാമൂഹിക, സാംസ്‌കാരിക നേതാക്കൾ, അംഗങ്ങൾ എന്നിവർ പങ്കെടുത്ത ഈ മഹാസമ്മേളനം സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും വലുതും പ്രാധാന്യമേറിയതുമായ ഒന്നായി മാറി.
ഇന്ത്യയിൽ നടക്കുന്ന ജാതി സെൻസസിൽ എല്ലാ സംസ്ഥാനങ്ങളിലെയും സംഘടനയുടെഭാഗമായ സമുദായങ്ങൾ അവരവരുടെ പൈതൃകം നിലനിർത്താൻ കൃത്യമായി രേഖപ്പെടുത്തി അവകാശങ്ങൾ സംരക്ഷിക്കാൻ ജാഗ്രത വേണമെന്ന് സമ്മേളനത്തിന്റെ അധ്യക്ഷ പ്രസംഗത്തിൽ അഖിലേന്ത്യ ഹൈഹയ കൽചുരി മഹാസഭ ദേശീയ പ്രസിഡന്റും LNCT ഗ്രൂപ്പിന്റെയും സർവകലാശാലയുടെയും സ്ഥാപകനുമായ ജയ് നാരായൺ ചൗക്സെ പറഞ്ഞു. സമ്മേളനത്തിന്റെ വൻ വിജയത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും വാരാണസി ദേശീയ സമ്മേളനം എല്ലാ പ്രതീക്ഷകളും കവിയുന്നതും, മഹാസഭയുടെ ഐക്യവും കാഴ്ചപ്പാടും ശക്തിപ്പെടുത്തുന്ന നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഉത്തർപ്രദേശ് സംസ്ഥാന പ്രസിഡന്റ് ശ്രീ. അശോക് റായുടെയും അദ്ദേഹത്തിന്റെ ടീമിന്റെയും മികച്ച സംഘാടന മികവിനെയും കഠിനാധ്വാനത്തെയും ജയ് നാരായൺ ചൗക്സെ പ്രത്യേകം അഭിനന്ദിച്ചു.
അഡ്വ. എം. എൽ. റായ് ദേശീയ ജനറൽ സെക്രട്ടറി,
പൂനം ചൗധരി ദേശീയ പ്രസിഡന്റ് മഹിളാ കമ്മിറ്റി,
രഞ്ജന സൂര്യവംശി ദേശീയ സെക്രട്ടറി മഹിളാ കമ്മിറ്റി,
അഖിൽ നടാർ ദേശീയ പ്രസിഡന്റ് എന്നിവർ നേതൃത്വം നൽകി.
ഈ ദേശീയ സമ്മേളനത്തിൽ കേരളത്തിൽ നിന്ന് ശ്രദ്ധേയമായ സാന്നിധ്യമായി
അഖിലേന്ത്യ ഹൈഹയ കൽചുരി മഹാസഭയുടെ സൗത്ത് സോൺ പ്രസിഡന്റും,തിയ്യ മഹാസഭ കേരള സംസ്ഥാന പ്രസിഡന്റുമായ ശ്രീ. ഗണേശ് അരമങ്ങാനം കേരളത്തിൽ തിയ്യ സമുദായം നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുകയും കൽച്ചൂരി മഹാസഭയുടെ പൂർണ്ണ പിന്തുണ ഉണ്ടാവണമെന്നും അഭ്യർത്ഥിക്കുകയും ചെയ്തു.
ഉത്തർപ്രദേശ് സംസ്ഥാന മന്ത്രി രവീന്ദ്ര ജെയ്സ്വാൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉത്തർ പ്രദേശ് സംസ്ഥാന വനിതാ കമ്മീഷൻ വൈസ് ചെയർപേഴ്സൺ ചാരു ചൗധരി,
പ്രൊഫസർ ജി. സി. ജയ്സ്വാൾ വാരാണസി ,
മാൽതി റായ് ഭോപ്പാൽ മേയർ എന്നിവർ വിശിഷ്ടാഥിതികളായി സംബന്ധിച്ചു.
ദേശീയ സമ്മേളനം ഇത്ര വിപുലമായും കൃത്യമായും സംഘടിപ്പിച്ചതിന് സംഘാടകരെ വിശിഷ്ടാതിഥികൾ അഭിനന്ദിച്ചു. പങ്കെടുത്ത എല്ലാവരുടെയും സഹകരണവും പ്രതിബദ്ധതയുമാണ് പരിപാടിയുടെ വിജയത്തിന് കാരണമായതെന്ന് അവർ അഭിപ്രായപ്പെട്ടു.
ഹൈ ഹയ കൽചുരി സമൂഹത്തിന്റെ സമ്പന്നമായ പൈതൃകം സംരക്ഷിക്കുക, സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുക, രാജ്യത്തുടനീളം സമൂഹത്തിന്റെ ക്ഷേമത്തിനും വികസനത്തിനുമായി കൂട്ടായി പ്രവർത്തിക്കുക എന്നീ പ്രതിജ്ഞകളോടെയാണ് സമ്മേളനം സമാപിച്ചത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments