Breaking News

*മനഃപൂർവം ചെയ്തതാണ്’ ?; തൃശ്ശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് കുടുംബത്തിന്റെ ആരോപണം*

 തൃശ്ശൂർ : പുതുക്കാട് ലോറിയിടിച്ച് പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശി റിജാസ് (22) മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. വെറുമൊരു റോഡപകടമല്ലെന്നും മനഃപൂർവം ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നുമാണ് കുടുംബം പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും പരിശോധിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. അപകടത്തിന് ഏകദേശം 15 മിനിറ്റ് മുമ്പ് ലോറി ഡ്രൈവറും റിജാസും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നുവെന്നും കുടുംബം വ്യക്തമാക്കുന്നു.

വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലും പിന്നീട് അപകടത്തിലും കലാശിച്ചതെന്ന് ഒപ്പമുണ്ടായിരുന്നതും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതുമായ സുഹൃത്ത് പറഞ്ഞതായി കുടുംബം വെളിപ്പെടുത്തി. ബൈക്കിന് മുന്നിൽ സഞ്ചരിച്ചിരുന്ന കാറിലെ റിയർ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഈ വാദങ്ങളെ സാധൂകരിക്കുന്നതാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

അതേസമയം, കേസിൽ പൊലീസ് അന്വേഷണം തുടരുകയാണെന്നും എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫൊറൻസിക് പരിശോധനാ ഫലങ്ങൾ, സാക്ഷിമൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിലാകും അപകടമോ മറ്റേതെങ്കിലും കുറ്റകൃത്യമോ എന്ന കാര്യത്തിൽ വ്യക്തത വരിക.

*ഒരു കൊലപാതകമെന്ന് തന്നെ ഉറപ്പിക്കാവുന്ന സിസിടിവി ദൃശ്യങ്ങൾ..!!*

കഴിഞ്ഞ ഞായറാഴ്ച്ച തൃശ്ശൂർ ദേശീയ പാതയിൽ പുതുക്കാട് വെച്ചായിരുന്നു അപകടം. 

അശോക് ലെയ്ലന്റ് ദോസ്ത് പിക്കപ്പ് ലോറി പിന്നിൽ വന്നിടിച്ചതിനെ തുടർന്ന് ബൈക്ക് യാത്രികനായ പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശിയായ 22 കാരൻ റിജാസാണ് മരണപ്പെട്ടത് 

 കൂടെയുണ്ടായിരുന്ന പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു.
   നമ്മുടെ റോഡുകളിൽ ദിനേനെ നടക്കുന്ന ഒരു സാധാരണ വാർത്തയാണിതും. ദൃക്സാക്ഷികളും നിയന്ത്രണം നഷ്ടപ്പെട്ട് പിക്കപ്പ് ലോറി പിന്നിൽ വന്നിടിച്ചു എന്ന് തന്നെയാണ് പറഞ്ഞതും. അവർക്കങ്ങിനെയാണ് ഒറ്റ നോട്ടത്തിൽ തോന്നിയത്.

   എന്നാൽ നാല് ദിവസങ്ങൾക് ശേഷം പതിയെ റിക്കവറായി വരുന്ന പെൺകുട്ടിയിൽ നിന്നും ചില സൂചനകൾ ലഭിക്കുകയും സ്പോട്ടിൽ പോയി വീണ്ടും സിസിടിവി ദൃശ്യങ്ങൾ ശരിയായി വിശകലനം ചെയ്തപ്പോഴുമാണ് ദുരൂഹതകൾ മറ നീക്കിയത്.
  ഈ അപകടം നടക്കുന്നതിന് 15 മിനുട്ട് മുൻപ് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് പിക്കപ്പ് ഡ്രൈവറും റിജാസുമായി ദേശീയ പാതയിൽ വെച്ച് തന്നെ കടുത്ത വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു.
അതിന് ശേഷം യാത്ര തുടർന്ന റിജാസിനെ പിക്കപ്പ് ലോറി ഏറെ നേരം പിന്തുടരുകയും പുതുക്കാട് വെച്ച് പിന്നിലൂടെ ഇടിച്ചു കയറ്റുകയുമായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പകൽ പോലെ വ്യക്തമാണ്. തമിഴ്നാട് സ്വദേശിയായ പിക്കപ്പ് ഡ്രൈവർ തൊട്ട് മുൻപുണ്ടായ വാക്ക് തർക്കത്തിന്റെ പക മൊത്തം തീർത്തത് പോലെയാണ് ആ ദൃശ്യങ്ങൾ കാണുമ്പോൾ തോന്നുന്നത്.
  ബൈക്ക് ഇടിച്ചു റോട്ടിലിട്ട് മുകളിലൂടെ കയറ്റിയ ശേഷം കൃത്യമായി നിയന്ത്രണം വീണ്ടെടുത്ത് പിക്കപ്പ് ലോറി മുന്നോട്ട് പോകുന്നുമുണ്ട്.
   പോലീസ് ഇപ്പോഴും മനപ്പൂർവമല്ലാത്ത നരഹത്യ കേസ് മാത്രമാണ് ഇപ്പോഴും പിക്കപ്പ് ഡ്രൈവർക്കെതിരെ ചുമത്തിയത്. അത് ദുർബലമാണ്. അത് പക തീർക്കാൻ നടത്തിയ കൊലപാതകമെന്ന് തന്നെയാണ് വീഡിയോ കാണുമ്പോൾ ആർക്കും തോന്നുക.
   കൂടുതൽ അന്വേഷണം നടത്തി ഇക്കാര്യത്തിൽ നീതിപൂർണമായ ഇടപെടൽ പോലീസിന്റെയും ഭരണ കൂടത്തിന്റെയും ഭാഗത്ത് നിന്നുണ്ടാവണം.
   ഒരു കുടുംബത്തിന്റെ അത്താണിയായ ജീവൻ ഇവിടെ പൊലിഞ്ഞിട്ടുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments