Breaking News

'ഒരുമയോടെ ഓണം' കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ ഓണാഘോഷ ബ്രോഷർ മൊയ്നുദ്ദീൻ കെ.കെ. പുറം പ്രകാശനം ചെയ്തു...



​കാസർകോട് : കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ 'ഒരുമയോടെ ഓണം 2026'-ന്റെ ബ്രോഷർ പ്രകാശനം ചെയ്തു.
 ജീവകാരുണ്യ-വ്യവസായ രംഗത്തെ പ്രമുഖനായ മൊയ്നുദ്ദീൻ കെ. കെ. പുറം തളങ്കരയാണ് ബ്രോഷർ പ്രകാശനം നിർവ്വഹിച്ചത്.

​ആഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 9 മണി മുതൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ചാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. അത്തപ്പൂക്കളം, വിവിധ കലാമത്സരങ്ങൾ, അനുമോദന ചടങ്ങുകൾ എന്നിവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

​ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുള്ളക്കുഞ്ഞി ചെർക്കള അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള സ്വാഗതം ആശംസിച്ചു.
​വൈസ് പ്രസിഡന്റ് ഉഷ അർജുൻ, സ്ഥിരം സമിതി അധ്യക്ഷ മറിയ മാഹിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സകീന ഗോവ, അസ്മിന ഹബീബ്, സഫീന, ഷാഹിദ മജീദ് തെരുവത്ത്, അർജുൻ തായലങ്ങാടി, ഷാനീ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments