*''ഞാൻ കാശിക്ക് പോകുന്നു'; മൊബൈല്‍ ഗെയിം വിലക്കിയതിന് പതിനേഴുകാരൻ കത്തെഴുതിവച്ച് നാടുവിട്ടു; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
കണ്ണൂർ : കണ്ണൂർ പെരിങ്ങത്തൂരില്‍ പ്ലസ് ടു വിദ്യാർഥിയെ കത്തെഴുതിവച്ച് കാണാതായതായി പരാതി. പെരിങ്ങത്തൂർ സ്വദേശി ശിവസൂര്യയെയാണ് മൂന്ന് ദിവസമായി കാണാതായിരിക്കുന്നത്.
'ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടൊപ്പമാകും' എന്നാണ് വീട്ടില്‍നിന്ന് ലഭിച്ച കത്തില്‍ എഴുതിയിരിക്കുന്നതെന്ന് കുടുംബം പറയുന്നു.
മൊബൈല്‍ ഗെയിം സ്ഥിരമായി കളിക്കുന്നത് വീട്ടുകാർ വിലക്കിയതിനെ തുടർന്നാണ് ശിവസൂര്യ വീട് വിട്ടുപോയതെന്നാണ് വിവരം. ശിവസൂര്യയുടെ കൈയില്‍നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചിരുന്നതായി അച്ഛൻ ജിഗീഷ് പറഞ്ഞു.
ശിവസൂര്യ വീട് വിട്ടിറങ്ങുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് മനസ്സിലായത്. തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് കത്ത് കണ്ടെത്തിയത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർഥി കേരളത്തിന് പുറത്തേക്ക് പോയിട്ടുണ്ടോയെന്നതടക്കം പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments