*പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: കേന്ദ്ര നീക്കത്തിനെതിരെ കുഞ്ഞാലിക്കുട്ടി; റെയിൽവേ മന്ത്രിക്ക് കത്ത്*മലബാറിന്റെ റെയിൽവേ വികസനത്തിന് തിരിച്ചടിയാകുന്ന തീരുമാനം പുനഃപരിശോധിക്കണം*
തിരുവനന്തപുരം : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. തീരുമാനം കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ റെയിൽവേ വികസനത്തിലെ അവഗണനയുടെ മറ്റൊരു ഉദാഹരണമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് അദ്ദേഹം കത്തയച്ചു.
കേരളം ദീർഘകാലമായി പ്രത്യേക റെയിൽവേ സോൺ ആവശ്യപ്പെട്ടുവരുന്നതിനിടെയാണ് നിലവിലുള്ള പാലക്കാട് ഡിവിഷൻ തന്നെ വിഭജിക്കാനുള്ള നീക്കം ഉണ്ടായിരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
മലബാർ മേഖലയിലെ റെയിൽവേ ആവശ്യങ്ങൾ പ്രധാനമായും കൈകാര്യം ചെയ്യുന്ന പാലക്കാട് ഡിവിഷനെ വിഭജിക്കുന്നതോടെ, മലബാറിന്റെ റെയിൽവേ വികസനത്തിന് വലിയ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
“കേരളം പ്രത്യേക റെയിൽവേ സോൺ ആവശ്യപ്പെടുമ്പോൾ നിലവിലുള്ള ഡിവിഷൻ തന്നെ വിഭജിക്കുന്നത് അംഗീകരിക്കാനാകില്ല. മലബാറിനോടും കേരളത്തോടുമുള്ള അവഗണനയുടെ മറ്റൊരു ഉദാഹരണമാണിത്” കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നിലവിലെ നീക്കം പുനഃപരിശോധിച്ച് പൊതുതാൽപര്യവും കേരളത്തിന്റെ റെയിൽവേ വികസനവും മുൻനിർത്തി തീരുമാനം തിരുത്തണമെന്ന് അദ്ദേഹം റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു.
പാലക്കാട് ഡിവിഷന്റെ ഭാവി സംബന്ധിച്ച കേന്ദ്ര നീക്കത്തിൽ കേരളത്തിന്റെ താൽപര്യം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments