Breaking News

*അവശ്യ സാധനങ്ങളുടെ വിലവർദ്ധന :എസ്‌ ഡി പി ഐ പ്രധിഷേധം സംഘടിപ്പിച്ചു*

താനൂർ : അവശ്യസാധന
ങ്ങളുടെ വില നിയന്ത്രിക്കുന്നതിന് സർക്കാർ അടിയന്തിരമായി പൊതു
വിപണിയിൽ ഇടപെടുക
എന്നാവശ്യപ്പെട്ട് എസ്‌ ഡി പി ഐ താനൂർ മുൻസിപ്പൽ കമ്മിറ്റി താനൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു.

ഓണം മീലാദ്  ആഘോഷ ഘട്ടത്തിലെ അമിതമായ വില വർദ്ധനവിൽ ജനം പൊറുതിമുട്ടിയിരിക്കുകയാണ്. അവശ്യസാധനങ്ങളുടെ അനിയന്ത്രിതമായ വിലവർധനവിലൂടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുകയാണെന്നും,ജനജീവിതം കൂടുതൽ ദുരിതപൂർണമാകുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.

അരി,പച്ചക്കറി, പലവ്യഞ്ജനങ്ങൾ, പാചകവാതകം, പാൽ തുടങ്ങി നിത്യജീവിതത്തിന് അനിവാര്യമായ സാധനങ്ങളുടെ വില തുടർച്ചയായി ഉയരുന്നത് സാധാരണക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ദിവസവേതനക്കാരും ചെറുകിട തൊഴിലാളികളും കർഷകരും മത്സ്യത്തൊഴിലാളികളും താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളും 
ജീവിതം തള്ളിനീക്കാൻ ഏറെ പ്രയാസപ്പെടുകയാണ്.

താനൂർ ബസ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ചപ്രതിഷേധ പ്രകടനം നഗരം ചുറ്റി താനൂർ ജംഗ്ഷനിൽ സമാപിച്ചു.
മുൻസിപ്പൽ സെക്രട്ടറിമാരായ കെ ജലീൽ,എൻ അഷ്‌റഫ്‌, കമ്മിറ്റി അംഗങ്ങളായ കെ എം റഫീഖ്,എ ചെറിയബാവ, കുഞ്ഞുട്ടി കാരാട് എന്നിവർ നേതൃത്വം നൽകി.

പടം : അവശ്യസാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് എസ്‌ ഡി പി ഐ മുൻസിപ്പൽ കമ്മിറ്റി താനൂരിൽ നടത്തിയ പ്രതിഷേധം

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments