Breaking News

*മഴക്കാല രോഗങ്ങളാൽ ജനം ദുരിതം അനുഭവിക്കുമ്പോൾ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ ക്ഷാമം പ്രധിഷേധവുമായി" പിഡിപി.*

കുമ്പള : മഴക്കാല രോഗങ്ങളാൽ  മറ്റും ദുരിതം അനുഭവിക്കുന്ന സാധാരണക്കാരുടെ ആശ്വാസ കേന്ദ്രമായിരുന്ന സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ ക്ഷാമം കാരണം ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ രോഗികൾ പ്രതിഷേധിക്കുമ്പോൾ പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുക്കുന്നത് പ്രതിഷേധാർഹമാണെന്ന് പിഡിപി! പല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടർമാരുടെ അഭാവം കാരണം  ആരോഗ്യ മേഖല പ്രതിസന്ധിയിലാണ് മംഗൽപാടി താലൂക്ക് ആശുപത്രിയിലും കുമ്പള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും രോഗികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക്  അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും പിഡിപി ആവശ്യപ്പെട്ടു! തെരുവ് നായ വിഷയത്തിൽ സുപ്രീംകോടതിയുടെയും സംസ്ഥാന സർക്കാരിന്റെയും തീരുമാനങ്ങൾ നടപ്പിലാക്കാൻ തദ്ദേശസ്വയം വകുപ്പ് മുന്നോട്ടു വരണം ഇന്നും ജനങ്ങൾ തെരുവ് നായ്ക്കളുടെ ഭീഷണിയിലാണ് ഇനി ഒരു തെരുവ് നായ്ക്കളും ഒരാളെയും പിച്ചിച്ചീന്തരുത് ഇനി കുട്ടികളിൽ ഭയം ഉണ്ടാക്കരുതെന്നും പിഡിപി " ഓണം പ്രമാണിച്ച്  വെള്ള റേഷൻ കാർഡ് ഉടമകൾക്ക് നൽകി വരികയായിരുന്ന സ്‌പെഷൽ അരിക്ക് വിലവർധിപ്പിച്ചതായി അറിയാൻ കഴിഞ്ഞു ജനദ്രോഹ തീരുമാനത്തിൽ നിന്നും ഭക്ഷ്യവകുപ് പിന്മാറണമെന്നും പിഡിപി  ആവശ്യപ്പെട്ടു! ദേശീയപാതയിൽ അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പരിശോധനകൾ ശക്തമാക്കണം സർവീസ് റോഡിൽ പോകേണ്ട ബസുകൾ ഇരു ചക്ര വാഹനങ്ങൾ മറ്റും ഹൈവെയിൽ കൂടി സഞ്ചരിക്കുന്നത് കൊണ്ടാണ് പല അപകടങ്ങൾക്കും കാരണമാകുന്നദെന്നും പിഡിപി നേതാകൾ അഭിപ്രായപ്പെട്ടു ഇബ്രാഹിം തോക്ക ഹനീഫ പോസോട്ട് ഗുഡ്ഡ മുഹമ്മദ് എം എ കളത്തൂർ അഫ്സർ മള്ളൻകൈ അഷ്‌റഫ്‌ ബദ്രിയ നഗർ ഖലീൽ കൊടിയമ്മ മൂസ അട്ക തുടങ്ങിയവർ സംയുക്ത പ്രസ്താവനയിലൂടെയാണ് ആവശ്യപ്പെട്ടത്



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments