Breaking News

*ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ അനുസ്‌മരണം നടത്തി.*

ഭാരതത്തിലെ യുവജനങ്ങൾ, സ്ത്രീകൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ബഹുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ക്വിറ്റ് ഇന്ത്യാ സമരം ലോക ഇതിഹാസമായി മാറിയത് അത് സഹന സമരമായതുകൊണ്ടാണെന്ന് ഡിസിസി പ്രസിഡണ്ട് പി .കെ ഫൈസൽ പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്രത്തിലേക്കുള്ള പാത തുറക്കുകയും ജനതയെ ഭാഷയ്ക്കും, ജാതിക്കും, മതത്തിനും അതീതമായി ഒന്നിച്ച് നിർത്തുകയും ചെയ്യാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ക്വിറ്റ് ഇന്ത്യ സമരത്തിലൂടെ സാധിക്കുകയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ എൺപത്തിനാലാം വാർഷികത്തിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനക്കുശേഷം നടന്ന അനുസ്മരണ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി ജനറൽ സെക്രട്ടറി എം .സി പ്രഭാകരൻ സ്വാഗതം പറഞ്ഞു, നേതാക്കളായ മാമുനി വിജയൻ, കെ. ഖാലിദ്, ഡോ: കെ .വി ശശിധരൻ, അഡ്വ: ശ്രീജിത്ത് മാടക്കല്ല്, എം. രാജീവൻ നമ്പ്യാർ, എ. വാസുദേവൻ, അർജുനൻ തായലങ്ങാടി, ബി. എ ഇസ്മയിൽ, അഡ്വ: സാജിദ് കമ്മാടം, മഹമൂദ് വട്ടയക്കാട്, യു. വേലായുധൻ, എ. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments