*മുളിയാറിൽ സ്വാതന്ത്ര്യ പൊലിമയോടെലഹരി വിരുദ്ധ തൂഫാൻ:* *റാലിയും ബഹുജന സമ്മേളനവും ശ്രദ്ദേയമായി*
കാസർകോട് : സ്വാതന്ത്ര്യ പൊലിമയോടെ ലഹരി വിരുദ്ധ തൂഫാൻ എന്ന സന്ദേശവുമായി
സാതന്ത്ര്യ ദിനത്തിൽ മുളിയാർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബോവിക്കാനത്ത് ബഹുജന റാലിയും പൊതു സമ്മേളനവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
ബോവിക്കാനം അബുൽ കലാം ആസാദ് മിനി സ്റ്റേഡിയത്തിൽ നിന്നും ആരഭിച്ച ബഹുജന റാലിക്ക്
ഡി വൈ എസ് പി
വിനോദ് കുമാർ കെ. പ്ലാഗ് ഓഫ് നടത്തി
പൊതു സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രാഹം ഉദ്ഘാടനം ചെയ്തു.
മുളിയാറിലെ സ്വാതന്ത്ര്യ സമര സേനാനികളായ ഗാന്ധി രാമൻ നായർ ,
മേലത്ത് നാരായണൻ നമ്പ്യാർ,
എ കെ കൃഷ്ണൻ നായർ,കെ.പി. മധവൻ നായർ ,
നെട്ടൂർ കോരൻ നായർ , എന്നിവർ ഉൾപ്പെടെയുള്ള
സ്വാതന്ത്ര്യ സമര സേനാനികളെ
അനുസ്മരിച്ചു കൊണ്ട്
കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ
ഡോ. ഖാദർ മാങ്ങാട് മുഖ്യ പ്രഭാഷനം നടത്തി
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.
കാറടുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ബാലൻ ഓപ്പറേഷൻ തൂഫാൻ പോസ്റ്റർ വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാർ യൂണിറ്റ് ഭാരവാഹികൾക്ക്കൈമാറി പ്രകാശനം ചെയ്തു.
ഡി വൈ എസ് പി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. അശോകൻ മാസ്റ്റർ, ബി.കെ.ഹംസ, പി.വി. മിനി, ജയകൃഷ്ണൻ മാസ്റ്റർ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ,
കുടുംബശ്രീ സി ഡി എസ് ഭാരവാഹികൾ,
ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമാർ
ആശംസകൾ അർപ്പിച്ചു
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ പുഷ്പ കുമാരി സ്വാഗതവും ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി സെക്രട്ടറി
കൃഷ്ണാനന്ദൻ മാസ്റ്റർ നന്ദിയും പറഞ്ഞു. അക്കര ഫൗണ്ടേഷൻ, എൽ ബിഎസ് ഇഞ്ചനീയറിംഗ് കോളേജ്, ബോവിക്കാനം ഹയർ സെക്കണ്ടറി സ്ക്കൂൾ, ഇരിയണി ഹയർ സെക്കണ്ടറി സ്ക്കൂൾ മറ്റ് യു പി, എൽ.പി സ്ക്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും, കുടുംബശ്രീ, അംഗൺ വാടി വർക്കേർസ്, ഹരിത കർമ്മസേനാംഗങ്ങൾ, ബഡ്സ് സ്ക്കൂൾ, പൊതുജനങ്ങൾ റാലിയിൽ പങ്കെടുത്തു. പഞ്ചായത്തിലെ വിദ്യാഭ്യാസ ഉന്നത വിജയികളെ മൊമെന്റോ നൽകി ആദരിച്ചു.
ഓപ്പറേഷൻ തൂഫാൻ പ്രതിജ്ഞ
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments