Breaking News

*സിനർജി എഡ്യൂ സമ്മിറ്റ് സംഘടിപ്പിച്ചു.*

കാസർകോട് : ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എഡ്യൂക്കേഷൻ (ഐ.എ.എം.ഇ) കാസർകോട് റീജിയന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ തലവന്മാരുടെ സംഗമമായ 'സിനർജി എഡ്യൂ സമ്മിറ്റ്' കാസർകോട്ടു നടന്നു.

സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഹനീഫ് അനീസ് അധ്യക്ഷത വഹിച്ചു. ഐ.എ.എം.ഇ സംസ്ഥാന അക്കാദമിക് കോർഡിനേറ്റർ മഷൂദ് ടി.എം ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തിയും അക്കാദമിക മികവ് ഉയർത്തിയും അധ്യാപക ശാക്തീകരണത്തിനും വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനും പ്രാധാന്യം നൽകി, സാങ്കേതികവിദ്യയും കൃത്രിമ ബുദ്ധിയും (AI) വിദ്യാഭ്യാസരംഗത്ത് ഫലപ്രദമായി പ്രയോജനപ്പെടുത്തി മുന്നേറണമെന്ന് അദ്ദേഹം പറഞ്ഞു.

യോഗത്തിൽ കാസർകോട് റീജിയന്റെ ഈ വർഷത്തെ പ്രധാന പരിപാടികളുടെ ഡേറ്റ് മാപ്പ് പ്രഖ്യാപിച്ചു.

എ.ബി. അബ്ദുള്ള മാസ്റ്റർ, സുലൈമാൻ കരിവെള്ളൂർ, ബഷീർ പെരുമ്പള എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ എരോൽ സ്വാഗതവും തൻവീർ നൂറാനി നന്ദിയും രേഖപ്പെടുത്തി.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments