Breaking News

*അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ ഭരണകാലാവധി അവസാനിക്കുന്നത് വരെ യുദ്ധം തുടരുമെന്ന സൂചന നൽകി ഇറാൻ.*

വെടി നിർത്തൽ ധാരണ തുടരാൻ സമ്മതിച്ചെന്ന വാർത്ത ഇറാൻ തള്ളി. മിസൈൽ ആക്രമണം ഭയന്നാണ് നാറ്റോ ഉച്ച കോടിക്കെത്തിയ ടംപ് വിമാനം മാറി കയറിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഹോർമൂസ് കടലിടുക്ക് അടിയന്തരമായി തുറക്കേണ്ടതുണ്ടെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ മുന്നറിയിപ്പ് ഉണ്ട്.

ഹോർമൂസിലെ കപ്പൽ ഗതാഗതം ഇപ്പോഴും വലിയ പ്രതിസന്ധി ആണ് നേരിടുന്നത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഇനിയും ഉയരുമെന്നാണ് വിവരം. ലോകത്തിലെ റിസർവ് എണ്ണ ശേഖരം
തീർന്നുകൊണ്ടിരിക്കുകയാണെന്നും അന്താരാഷ്ട്ര ഊർജ്ജ ഏജൻസി മുന്നറിയിപ്പ് നൽകുന്നു. ഇന്നല വെറും 14 കപ്പലുകൾ മാത്രമാണ് ഹോർമൂസിലൂടെ കടന്നു പോയിട്ടുള്ളത്. ഹോർമൂസിന്റെറെ മധ്യ ഭാഗത്തുള്ള പരമ്പരാഗത പാതയിലൂടെ ഒരു കപ്പലുകളും ഇപ്പോൾ സഞ്ചരിക്കുന്നില്ല. ഇതിനിടെ ഇനി ഒരു രാജ്യവും ഇറാനെ ആക്രമിക്കാൻ ധൈര്യപ്പെടാത്ത നിലയിൽ പ്രതിരോധം തീർക്കണമെന്നാണ് ഇറാൻ റെവല്യൂഷണറി ഗാർഡിൻ്റെ നിലപാട്. 


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments