യെച്ചൂരിയുടെ ജന്മദിനം സിപിഐഎം മറന്നു? ഓർമിപ്പിച്ചത് രാഹുൽ ഗാന്ധി
സിപിഐഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ജന്മദിനത്തിൽ പാർട്ടി മറന്നോ? പാർട്ടി സമൂഹമാധ്യമ അക്കൗണ്ടുകളിലൊന്നും ഒരു കാർഡോ കുറിപ്പോ പോലും രാവിലെ വന്നിരുന്നില്ല. എന്നാൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉച്ചയ്ക്ക് 12.26ന് എക്സിൽ ചിത്രം സഹിതം കുറിപ്പ് പങ്കുവച്ചു.
പിന്നാലെ, 1.24ഓടെ സിപിഐഎമ്മും എക്സിൽ സചിത്ര കുറിപ്പ് പങ്കുവച്ചു. ഇതോടെ യെച്ചൂരിയെ പാർട്ടി മറന്നെന്നും, രാഹുൽ ഓർമിപ്പിക്കേണ്ടിവന്നെന്നും നെറ്റിസൺസ് അഭിപ്രായപ്പെട്ടു. എന്നാൽ, ജന്മദിനം ഉൾപ്പെടെ വിശേഷദിനങ്ങൾക്ക് സിപിഐഎം അത്ര പ്രാധാന്യം നൽകാറില്ലെന്നായിരുന്നു എതിർവാദം.
"സീതാറാം യെച്ചൂരിയെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ഓർക്കുന്നു. എന്റെ പഴയ സുഹൃത്തിനെ, അദ്ദേഹത്തിന്റെ ജ്ഞാനം, തമാശ, പങ്കുവയ്ക്കപ്പെട്ട ഒട്ടനവധി സംഭാഷണങ്ങൾ എന്നിവ മിസ്സ് ചെയ്യുന്നു" എന്നായിരുന്നു രാഹുലിന്റെ കുറിപ്പ്. ഇരുവരും തമാശ പറഞ്ഞ് ചിരിക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു രാഹുൽ കുറിപ്പ് പങ്കുവച്ചത്.
ഉച്ചയ്ക്ക് 1.24ഓടെയായിരുന്നു സിപിഐഎം ഔദ്യോഗിക അക്കൗണ്ടിൽ കുറിപ്പ് പങ്കുവച്ചത്. മുൻ ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയെ അദ്ദേഹത്തിൻ്റെ ജന്മ വാർഷികത്തിൽ അനുസ്മരിക്കുന്ന എന്ന കുറിപ്പിനൊപ്പം, കാർഡും പങ്കുവയ്ക്കുകയായിരുന്നു.
പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയുടേയോ, സിപിഐഎം കേരളത്തിന്റെ പേജുകളിലോ, നേതാക്കളുടെ പേജുകളിലോ ഒന്നും യെച്ചൂരി അനുസ്‌മരണം ഉണ്ടായിരുന്നില്ല. ഇതോടെയാണ് സിപിഐഎം നേതാവിന്റെ ജന്മ വാർഷികം കോൺഗ്രസ് നേതാവ് ഓർമിപ്പിക്കേണ്ടിവന്നെന്ന തരത്തിൽ ചില പ്രതികരണങ്ങൾ സൈബറിടങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, വ്യക്തിവിശേഷ ദിനങ്ങൾ സിപിഐഎം അങ്ങനെ ആചരിക്കാറുണ്ടോ എന്ന സംശയവും പലരും ഉയർത്തിയിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments