Breaking News

*നീലേശ്വരത്ത് വാർത്ത നൽകിയതിന് പത്രലേഖകനെ സിപിഎം നേതാവ് മർദ്ദിച്ചതായി പരാതി.*

നീലേശ്വരം : വാർത്ത നൽകിയതിന്റെ പേരിൽ പത്രലേഖകനെ മരണവീട്ടിൽ വെച്ച് സിപിഎം നേതാവ് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ജന്മദേശം പത്രത്തിന്റെ നീലേശ്വരം ലേഖകനും നീലേശ്വരം പ്രസ് ഫോറം എക്സിക്യൂട്ടീവ് അംഗവുമായ വാസു കരിന്തളത്തെയാണ് (45) വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിച്ചതായി പരാതി.

ഇന്ന് ഉച്ചയോടെ കരിന്തളം ഓമച്ചേരിയിലെ മരണവീട്ടിൽനിന്ന് മടങ്ങുന്നതിനിടെയാണ് സംഭവം. ‘എനിക്കെതിരെ നീ വാർത്ത കൊടുക്കും അല്ലേ’ എന്ന് ചോദിച്ചുകൊണ്ട് എല്ലാവരുടെയും മുന്നിൽവെച്ച് സിപിഎം ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് അംഗവുമായ ടി.എസ്. ബിന്ദു ആക്രമിച്ചതായാണ് വാസുവിന്റെ പരാതി.

കരിന്തളം ആർട്സ് കോളേജിലെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയാണ് മർദ്ദനത്തിന് കാരണമെന്നാണ് പറയുന്നത്. മർദ്ദനത്തിൽ പരിക്കേറ്റ വാസു നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവം ആസൂത്രിത ആക്രമണമാണെന്ന് വാസു ആരോപിച്ചു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments