Breaking News

*ദേളിയിൽ അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ*

കാസർകോട് : മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ദേളി ജംഗ്ഷന് സമീപം അച്ഛനെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.നഴ്സിംഗ് വിദ്യാർഥിനിയായ വൈഷ്ണവിയെയും പിതാവ് ഗണേശനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് വൈഷ്ണവിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം നാട്ടുകാരെ അറിയിച്ച ഗണേശൻ വീട്ടിലേക്ക് പോയതായാണ് വിവരം. പിന്നാലെ നാട്ടുകാർ വീട്ടിലെത്തിയപ്പോഴാണ് ഗണേശനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
പഠനത്തിൽ മികവ് പുലർത്തിയിരുന്ന വൈഷ്ണവി പ്രദേശവാസികളുടെ പ്രിയപ്പെട്ട പെൺകുട്ടിയായിരുന്നു. മികച്ച വിദ്യാർഥിനിയെന്ന നിലയിൽ നേരത്തെ പ്രദേശത്തിന്റെ ആദരവും വൈഷ്ണവിക്ക് ലഭിച്ചിരുന്നു. വൈഷ്ണവിക്ക് ഒരു സഹോദരനുണ്ട്. അമ്മ ഹോം നഴ്സായി ജോലി ചെയ്യുകയാണ്.

ഗണേശൻ സ്ഥിരമായി മദ്യപിച്ചിരുന്നയാളായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. എന്നാൽ അച്ഛനും മകളും മരിക്കാനിടയായ സാഹചര്യമോ സംഭവത്തിന് പിന്നിലെ യഥാർഥ കാരണമോ സംബന്ധിച്ച് നിലവിൽ വ്യക്തമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
വിവരമറിഞ്ഞ് മേൽപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിനുശേഷം മാത്രമേ വ്യക്തമാകൂ.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments