Breaking News

*അമേരിക്കയ്ക്കും ഇസ്രയേലിനും പേടിസ്വപ്നമായ ഇറാനിയൻ മിസൈല്‍*'ഖൈബര്‍ ഷെഖാൻ';

മിഡില്‍ ഈസ്റ്റ് മേഖലയില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങള്‍ പുതിയൊരു തലത്തിലേക്ക് വഴിമാറുമ്പോള്‍, ആഗോളതലത്തില്‍ ചർച്ചയാകുന്നത് ഇറാൻ്റെ കരുത്തുറ്റ 'ഖൈബർ ഷെഖാൻ' (Kheibar Shekan) മിസൈലാണ്.അമേരിക്കൻ, ഇസ്രയേല്‍ പ്രതിരോധ സംവിധാനങ്ങളെ വരെ വെല്ലുവിളിക്കുന്ന ഈ മധ്യ ദൂര ബാലിസ്റ്റിക് മിസൈല്‍, ആധുനിക യുദ്ധതന്ത്രങ്ങളിലെ ഏറ്റവും വലിയ ഭീഷണികളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ശത്രുക്കളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിച്ച്‌ കൃത്യതയോടെ ലക്ഷ്യം കാണാൻ കഴിയുന്നതാണ് ഈ മിസൈലിന്റെ പ്രധാന പ്രത്യേകത.

1,500 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈലിന് ‘കസില്‍ ബ്രേക്കർ’ അഥവാ കോട്ട തകർപ്പൻ എന്നാണ് അർത്ഥം വരുന്നത്. 550 കിലോഗ്രാം ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാൻ ശേഷിയുള്ള ഖൈബർ ഷെഖാൻ, സാറ്റലൈറ്റ് വഴിയാണ് നിയന്ത്രിക്കപ്പെടുന്നത്. ട്രക്കുകളില്‍ നിന്ന് വളരെ പെട്ടെന്ന് വിക്ഷേപിക്കാൻ കഴിയുന്ന ഈ മിസൈലിന്റെ നിർമ്മാണച്ചെലവ് കുറവായതിനാല്‍ ‘മില്ല്യണ്‍ ഡോളർ കില്‍ഷോട്ട്’ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ശബ്ദത്തേക്കാള്‍ എട്ടിരട്ടി വേഗതയില്‍ (Mach 8) സഞ്ചരിക്കാനും അവസാന നിമിഷം സഞ്ചാരപാത മാറ്റാനും ഇതിന് സാധിക്കും.ജോർദാനിലെ മുവാഫക് സാല്‍റ്റി വ്യോമതാവളത്തിലെ അമേരിക്കൻ സൈനിക സംവിധാനങ്ങള്‍ക്കും തദ് (THAAD) പ്രതിരോധ സംവിധാനങ്ങള്‍ക്കും നേരെയും ഈ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന പ്രതിരോധ സംവിധാനങ്ങളെ വളരെ കുറഞ്ഞ ചെലവില്‍ നിർമ്മിച്ച ഈ മിസൈല്‍ ഉപയോഗിച്ച്‌ തകർക്കാൻ കഴിയുന്നത് അമേരിക്കൻ സൈനിക മേധാവികള്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര രാഷ്ട്രീയത്തിലും യുദ്ധമുഖത്തും വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്ന ഈ അത്യാധുനിക ആയുധം വരും ദിവസങ്ങളില്‍ മിഡില്‍ ഈസ്റ്റിലെ സന്തുലിതാവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. പ്രതിസന്ധികള്‍ പുതിയൊരു ലോകമഹായുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുമോ എന്ന ആശങ്കയും അന്താരാഷ്ട്ര തലത്തില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments