Breaking News

*ദേശീയ മാധ്യമ കമ്മീഷന്‍പരിശോധിക്കും: കേന്ദ്രമന്ത്രി.*

ന്യൂഡല്‍ഹി : രാജ്യത്തെ മാധ്യമ പ്രവര്‍ത്തകരുടെ ജോലി സാഹചര്യങ്ങളും അവകാശങ്ങളും ക്ഷേമവും അടക്കമുള്ള കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ടു നല്‍കുന്നതിനായി ദേശീയ മാധ്യമ കമ്മീഷന്‍ രൂപീകരിക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ- എസ്‌ജെഎഫ്‌ഐ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ വിശദമായി പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നു മന്ത്രി ഉറപ്പു നല്‍കി.
ദേശീയ മാധ്യമ കമ്മീഷന്‍ രൂപീകരണം, രാജ്യവ്യാപക പെന്‍ഷന്‍ പദ്ധതി, സിജിഎച്ച്എസ് മാതൃകയിലുള്ള ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍, കേന്ദ്രാവിഷ്‌കൃത ക്ഷേമനിധി തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ, റെയില്‍വെ, ഐടി, ഇലക്ടോണിക്‌സ് മന്ത്രി അശ്വിനി വൈഷ്ണവിന് ഇന്നലെ സമര്‍പ്പിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയും എസ്‌ജെഎഫ്‌ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗവും ഡല്‍ഹി സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ജോര്‍ജ് കള്ളിവയലിലും ചേര്‍ന്നു മന്ത്രിയുമായി വിശദമായ ചര്‍ച്ച നടത്തിയാണു നിവേദം നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍, പ്രതിപക്ഷ നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍െഗ, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ക്കും നിവേദനം നല്‍കുമെന്ന് സീനിയര്‍ ജേണലിസ്റ്റ്‌സ് ഫെഡറേഷന്‍ നേതാക്കള്‍ അറിയിച്ചു. കേന്ദ്രമന്ത്രി നിര്‍മലയെ ഇന്നു കാണും. കേന്ദ്രമന്ത്രി ശ്രീപദ് നായിക്കുമായി എസ്‌ജെഎഫ്‌ഐ നേതാക്കള്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. ഡല്‍ഹിയില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന എസ്‌ജെഎഫ്‌ഐ ദേശീയ എക്‌സിക്യുട്ടീവ് യോഗത്തിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണു നിവേദനം നല്‍കിയത്. 
സീനിയര്‍ ജേണലിസ്റ്റ്‌സ് ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് സന്ദീപ് ദീക്ഷിത്, ജനറല്‍ സെക്രട്ടറി എന്‍.പി. ചെക്കുട്ടി, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേസായി, പമേല ഫിലിപ്പോസ്, നീന വ്യാസ്, സി.കെ. നായിക്, വിനയ് കുമാര്‍, എസ്‌ജെഎഫ് നേതാക്കളായ ശാസ്ത്രി രാമചന്ദ്രന്‍, എന്‍. അശോകന്‍, സി. ഗൗരിദാസന്‍ നായര്‍, സബാ നായകന്‍, കെ.പി. വിജയകുമാര്‍, സുഹാസിനി പഡ്‌ഗോവന്‍കര്‍, പി. ആനന്ദം, നിതിന്‍ പബി, റീമ ശര്‍മ, കെ.എസ്. ശങ്കര്‍, ആര്‍. രംഗരാജ്, കമല്‍ജീത് സിംഗ്, അമരീന്ദര്‍ റായി, പി. സുന്ദര്‍രാജന്‍, കുശാല്‍ ജീന, എം. സുധീന്ദ്ര കുമാര്‍, നീലം ജീന തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ പ്രസംഗിച്ചു.

ഫോട്ടോ : വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിനു SJFI യുടെ നിവേദനം കൈമാറുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments