*ഡാബർ ഇന്ത്യയുടെ ‘100%’ അവകാശവാദമുള്ള വെളിച്ചെണ്ണ, തേൻ, നെയ്യ് വിൽപന വിലക്കി ഭക്ഷ്യ സുരക്ഷാ അതോറിറ്റി; ഇടിഞ്ഞ് ഓഹരിവില*
ന്യൂഡൽഹി : രാജ്യത്തെ മുൻനിര എഫ്എംസിജി കമ്പനിയായ ഡാബർ ഇന്ത്യയുടെ ചില ഉൽപന്നങ്ങളുടെ വിൽപന വിലക്കി ഭക്ഷ്യ സുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ). 100% നാച്ചുറൽ, 100% ശുദ്ധം, 100% പ്യൂരിറ്റി ഗ്രാന്റഡ്, 100% ഓർഗാനിക്, 100% കരിക്കിൻ വെള്ളം തുടങ്ങിയ അവകാശവാദങ്ങളുള്ള ഉൽപന്നങ്ങളുടെ വിൽപനയാണ് വിലക്കിയത്. ഇതിൽ തേൻ, പശുവിൻ നെയ്യ്, വിനാഗിരി, വെളിച്ചെണ്ണ, കരിക്കിൻ വെള്ളം, തേങ്ങാപ്പാൽ, എള്ളെണ്ണ തുടങ്ങിയവ ഉൾപ്പെടുന്നു. അവകാശവാദം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കിയാണ് നടപടി.
ഡാബർ ഹിമാലയൻ ഓർഗാനിക് ആപ്പിൾ സൈഡർ വിനാഗരി, ഡാബർ ഓർഗാനിക് ഹണി എന്നിവയിൽ അനുമതിയില്ലാതെ ‘ജൈവിക് ഭാരത് ലോഗോ’ ഉപയോഗിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ഡാബർ ഹോംമെയ്ഡ് കോക്കനട്ട് മിൽക്ക് ഉൽപന്നത്തിൽ ‘100% ശുദ്ധം’ എന്ന് ഡാബർ ഉപയോഗിച്ചതും 2018ലെ എഫ്എസ്എസ് (അഡ്വർടൈസിങ് ആൻഡ് ക്ലെയിംസ്) ചട്ടത്തിന്റെ ലംഘനമാണെന്ന് അതോറിറ്റി പറയുന്നു.
ഒട്ടേറെ ചേരുവകൾ ഉപയോഗിച്ച് നിർമിക്കുന്ന ഉൽപന്നങ്ങളിൽ ഇങ്ങനെ ‘100%’ ശുദ്ധം എന്ന് ഉപയോഗിക്കുന്നത് ഈ ചട്ടപ്രകാരം അനുവദനീയമല്ല. നേരത്തെയും ഈ അവകാശവാദങ്ങൾ പിൻവലിക്കാൻ ഡാബറിനോട് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു എന്നാണ് വിവരം. എന്നാൽ, തൃപ്തികരമായ നടപടിയെടുക്കാൻ കമ്പനിക്ക് കഴിഞ്ഞില്ല. ഇതിനകം സ്വീകരിച്ച നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡാബറിന് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
അതോറിറ്റിയുടെ നടപടിക്ക് പിന്നാലെ ഡാബർ ഇന്ത്യയുടെ ഓഹരിവില നഷ്ടത്തിലേക്ക് വീണു. 3.36% നഷ്ടവുമായി എൻഎസ്ഇയിൽ 411.35 രൂപയിലാണ് ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ ഓഹരിവിലയുള്ളത്. വിൽപന വിലക്കിയെന്ന വാർത്തകളിന്മേൽ സ്റ്റോക്ക് എക്സേഞ്ച് ഡാബർ ഇന്ത്യയോട് വിശദീകരണം തേടിയിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments