*തൊടുപുഴയിൽ മകൻ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ലഹരിക്ക് അടിമയാണെന്ന് പൊലീസ്*
തൊടുപുഴ : തൊടുപുഴയിൽ മകൻ അമ്മയെ കൊലപ്പെടുത്തി. ഇടവെട്ടി മയിലാടുംപാറ സ്വദേശി റേച്ചൽ ജോസഫ് (63) ആണ് കൊല്ലപ്പെട്ടത്. മകൻ ലിജോ ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് കൊലപാതകം. വീടിന്റെ പിന്നാമ്പുറത്താണ് റേച്ചൽ ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ലിജോ റേച്ചലിനെ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിനുശേഷം സ്ഥലത്തുനിന്നു രക്ഷപ്പെടാൻ ശ്രമിച്ച ലിജോയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലിജോ ലഹരിക്ക് അടിമയാണെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്ക് മാനസിക വിഭ്രാന്തിയുണ്ടായിരുന്നതായി പ്രദേശവാസികളും പറഞ്ഞു.
കൊലപാതകത്തിലേക്കു നയിച്ച സാഹചര്യം, പ്രതിയുടെ ലഹരി ഉപയോഗം ഉൾപ്പെടെയുള്ള കാര്യങ്ങൾ എന്നിവ പൊലീസ് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ തെളിവുകൾ ശേഖരിക്കുന്ന നടപടികളും ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു.
*
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments