എം.വി.ഡി. ഉദ്യോഗസ്ഥരുടെ പീഡനം മൂലം ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവം: കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം - കൃഷ്ണൻ എരഞ്ഞിക്കൽ
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൈക്കൂലി ആവശ്യവും മാനസിക പീഡനവും മൂലം ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരിഞ്ഞിക്കൽ.
ഏജന്റുമാർ വഴി അല്ലാതെ നേരിട്ട് ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ച ഷൗക്കത്തിന്റെ വാഹനം, നിസ്സാര കാരണങ്ങൾ പറഞ്ഞ് ഒരു വർഷത്തോളം സർട്ടിഫിക്കറ്റ് നൽകാതെ അനാവശ്യമായി വൈകിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പണം നൽകുന്ന ഏജന്റുമാർക്ക് എക്സ്ട്രാ ഫിറ്റിങ്സുള്ള വാഹനങ്ങൾക്കും ഉദ്യോഗസ്ഥർ സർട്ടിഫിക്കറ്റ് അനുവദിക്കുമ്പോൾ, നേരിട്ടെത്തുന്ന പാവപ്പെട്ട തൊഴിലാളികളെ വേട്ടയാടുന്ന നിലപാടാണ് ഉദ്യോഗസ്ഥരുടേത്. സംഭവം നടന്ന ആർഡിഒ ഓഫീസിൽ ഉദ്യോഗസ്ഥന്മാരെ പോലെ ഏജൻ്റുമാര്‍ പ്രവർത്തിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം. കേരളത്തിലെ മുഴുവൻ ആർഡിഒ ഓഫീസുകളിലെയും സ്ഥിതി ഇതുതന്നെയാണ്.
കുറ്റക്കാരായ എം.വി.ഡി. ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്ത് നിയമനടപടി സ്വീകരിക്കണം. മോട്ടോർ വാഹന വകുപ്പിലെ ഏജന്റ്-ഉദ്യോഗസ്ഥ അഴിമതി മാഫിയയെക്കുറിച്ച് അന്വേഷിക്കണം. മരണത്തിന് മുമ്പ് തനിക്ക് നീതി ഉറപ്പാക്കാൻ സമൂഹം ശബ്ദമുയർത്തണമെന്ന് ഷൗക്കത്ത് കുറിക്കാൻ കാരണം അനീതിക്കെതിരായ പൊതുസമൂഹത്തിന്റെ മൗനമാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും വരെ ശക്തമായ പ്രതിഷേധം ഉയർണമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ടോട്ടിയിലും കിഴിശ്ശേരിയിലും എസ്‌ഡിപിഐ പ്രതിഷേധം നടത്തി. കൊണ്ടോട്ടിയിൽ ജില്ലാ കമ്മിറ്റി അംഗം മിർഷൻ മുണ്ടുമുഴി, മണ്ഡലം പ്രസിഡന്റ് നിസാർ ഷാഫി, ഫിനാസ് പുതുക്കോട്, അബ്ദുൽ ഖാദർ എന്നിവരും കിഴിശ്ശേരിയിൽ ഏറനാട് മണ്ഡലം സെക്രട്ടറിമാരായ ബഷീർ കുഴിയംപറമ്പ്, നൗഫൽ കുഴിമണ്ണ പഞ്ചായത്ത് പ്രസിഡന്റ് നൗഫൽ, അബു കോട്ട എന്നിവർ നേതൃത്വം നൽകി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments