*ഓണാഘോഷം കളറാക്കികുണ്ടംകുഴി ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിലെ കുട്ടികളും അധ്യാപകരും.*
കുണ്ടകുഴി : ആരവം എന്ന പേരിൽ സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടികൾ കളർഫുൾ ആയി.
രാവിലെ അധ്യാപകരും കുട്ടികളും ചേർന്ന് അതാത് ക്ലാസുകളിലും സ്‌കൂൾ സ്റ്റേജിൽ അധ്യാപകരും പൂക്കളമൊരുക്കി. തുടർന്ന് ,എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ് എസ് വിഭാഗങ്ങളിൽ എസ്. ആർ ജി യുടെ നേതൃത്വത്തിൽ രസകരമായ ഓണകളികൾ അരങ്ങേറി.
കുട്ടികൾക്ക്
കമ്പവലി
സംഘ നൃത്തം
ബലൂൺ ഹോൾഡിംഗ്
ബലൂൺ ബ്രേക്കിംഗ്
സ്കൂൾ സ്റ്റാഫിന്
മ്യൂസിക്കൽ ചെയർ
സാരിയുടുക്കൽ
നാഗവല്ലി
തുടങ്ങിയ മത്സരങ്ങൾ നടത്തി.
വിദ്യാഭ്യാസ വകുപ്പുൻ്റെ നിർദ്ദേശമുള്ളതിനാൽ കുട്ടികളെല്ലാം വിവിധ നിറങ്ങളിലുള്ള വൈവിധ്യ മാർന്ന വസ്ത്രങ്ങളും പത്ത് ക്ലാസ്സിലെ കുട്ടികൾ ഡ്രസ് കോഡിലുമാണ് ആഘോഷത്തിന് എത്തിയത്.
ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. രണ്ടായിരത്തോളം കുട്ടികൾക്കും അധ്യാപകർക്കും വേണ്ട സദ്യയൊരുക്കാൻ തലേദിവസം രാത്രിയോളം അധ്യാപകരും പി ടി എ അംഗങ്ങളും ഒരുക്കം നടത്തിയിരുന്നു.
പി ടി എ എം. പി. ടി എ എസ് എം സി അധ്യാപകർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments