Breaking News

*പാലത്തായി കേസ്: സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതില്‍ സംസ്ഥാന വ്യാപക പ്രതിഷേധം; സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും 10 ന്*

കൊച്ചി : പാലത്തായി പോക്‌സോ കേസില്‍ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച സംഘപരിവാര്‍ നേതാവ് കെ. പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ച നടപടിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ മേല്‍ക്കോടതിയെ സമീപിക്കാത്തില്‍ ദുരൂഹതയുണ്ടെന്നും പ്രതിയെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നടപിക്കെതിരെ വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന പറഞ്ഞു.

പാലത്തായി പോക്‌സോ കേസ്: സര്‍ക്കാര്‍ അപ്പീല്‍ പോവുക, പ്രതിയായ സംഘപരിവാര്‍ നേതാവിനെ സംരക്ഷിച്ചവര്‍ക്കെതിരേ നടപടിയെടുക,ഇരക്ക് നീതി ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വിമന്‍ ഇന്ത്യന്‍ മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10 ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടക്കും. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് തുടങ്ങുന്ന മാര്‍ച്ച് സെക്രട്ടറിയേറ്റ് നടയില്‍ അവസാനിക്കും. തുടര്‍ന്ന് നടക്കുന്ന ധര്‍ണ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സുനിതാ നിസാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ഇര്‍ഷാന, വൈസ് പ്രസിഡന്റ് ബാബിയ ഷെരീഫ് എന്നിവര്‍ പങ്കെടുക്കും.


12, 13 തിയതികളില്‍ കുട്ടികള്‍ വീടുകളില്‍ പ്ലേക്കാര്‍ഡ് ഉയര്‍ത്തി സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ നിലപാടിനെതിരെ പ്രചരണം നടത്തും. 15 മുതല്‍ സോഷ്യല്‍ മീഡിയ കാംപയിന്‍ നടത്തും. തുടര്‍ന്നും സര്‍ക്കാര്‍ അപ്പീല്‍ നല്‍കാതെ പ്രതിയെ സംരക്ഷിക്കുകയാണെങ്കില്‍ നിലപാട് തിരുത്തും വരെയും വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് തുടര്‍ സമരങ്ങള്‍ നടത്തുമെന്നും അവര്‍ അറിയിച്ചു.

ബിജെപി നേതാവ് പാനൂര്‍ കുനിയില്‍ പത്മനാഭന്‍ പ്രതിയായ പാലത്തായി പോക്‌സോ കേസില്‍ തുടക്കം മുതല്‍ കുട്ടിക്ക് നീതി ലഭിക്കുന്നതിനായി വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് നിരവധി പ്രതിഷേധ സമരങ്ങള്‍ നടത്തിയിരുന്നു. ഒടുവില്‍ ശിക്ഷ മരവിപ്പിക്കുന്നതിലേക്ക് എത്തിച്ച സര്‍ക്കാര്‍ ഒളിച്ചുകളി ഉയര്‍ത്തിക്കാട്ടിയും അന്വേഷണത്തിലും പ്രോസിക്യൂഷന്റെ ഭാഗത്തുണ്ടായ വീഴ്ചയിലും ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ തെരുവ് നടത്തിയിരുന്നു.


സര്‍ക്കാര്‍ ഇതുവരെയും അപ്പീല്‍ നല്‍കാത്തത് അതീവ ഗൗരവമുള്ള വിഷയമാണ്. കേസില്‍ തുടക്കം മുതല്‍ പോലിസ് അട്ടിമറി നീക്കങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്ന് കോടതി ഇടപെട്ടാണ് അന്വേഷണ സംഘം റിപോര്‍ട്ട് നല്‍കിയത്.

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനും സംസ്ഥാന വ്യാപക പ്രതിഷേധത്തിനും ഒടുവില്‍ 2025 നവംബര്‍ 14ന് തലശ്ശേരി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവ് ഉള്‍പ്പെടെ ശിക്ഷ വിധിച്ചു.

എന്നാല്‍ ഇപ്പോള്‍ കേസിന്റെ അപ്പീല്‍ ഘട്ടത്തില്‍ പ്രതിക്ക് ജയില്‍ മോചനത്തിന് വഴിയൊരുങ്ങിയത് അത്യന്തം ഗൗരവതരമാണ്. അന്തിമമായി കുറ്റവിമുക്തനാക്കിയില്ലെങ്കിലും ഹൈക്കോടതി പരിഗണിച്ച വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രോസിക്യൂഷന്റെ നിലപാടുകളെ കുറിച്ച് ഗൗരവമായ പരിശോധന ആവശ്യപ്പെടുന്നതാണ്. പ്രതിഭാഗത്തിന്റെ വാദങ്ങള്‍ ഹൈക്കോടതിയില്‍ പ്രതിരോധിക്കുന്നതില്‍ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചോ എന്നത് സര്‍ക്കാര്‍ പരിശോധിക്കണം. സംസ്ഥാന പ്രോസിക്യൂഷന്‍ ആവശ്യമായ ജാഗ്രതയും തയ്യാറെടുപ്പും പുലര്‍ത്തിയില്ല. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ മുതല്‍ പ്രോസിക്യൂഷന്‍ വരെ ഓരോ ഘട്ടത്തിലെയും വീഴ്ചകള്‍ പരിശോധിക്കണം. രാഷ്ട്രീയ സ്വാധീനമോ സമ്മര്‍ദ്ദമോ ഉണ്ടായിട്ടുണ്ടെങ്കില്‍ അതും പുറത്തുകൊണ്ടുവരണം.

പ്രതിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ച ബോധപൂര്‍വ്വമാണ്.

യുഡിഎഫ് സംഘപരിവാര്‍ നേതാക്കള്‍ തമ്മിലുള്ള അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഫലമായിട്ടാണ് പ്രോസിക്യൂഷന്‍ നടപടികളില്‍ വീഴ്ച വരുത്തി ബിജെപി നേതാവിന് ജാമ്യം ലഭിക്കാനുള്ള അവസരമുണ്ടാക്കിയത്. ഇക്കാര്യത്തില്‍ മുസ്ലിം ലീഗ് അവരുടെ നിലപാട് വ്യക്തമാക്കണം. ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അടിയന്തരമായി അപ്പീല്‍ നല്‍കുകയും, കേസിന്റെ തുടര്‍ നിയമനടപടികള്‍ക്കായി ശക്തമായ നിയമസംഘത്തെ നിയോഗിക്കുകയും വേണം. അതിജീവിതയ്ക്കും കുടുംബത്തിനും ആവശ്യമായ നിയമപരവും ഭരണപരവുമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും എം ഐ ഇര്‍ഷാന ആവശ്യപ്പെട്ടു. വാര്‍ത്ത സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ സനിമോള്‍, റസീന സമദ് എന്നിവര്‍ പങ്കെടുത്തു.

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments