*കുംഭമേളയ്ക്കായി നൂറ്റാണ്ടിലധികം പഴക്കമുള്ള ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചു; ഉജ്ജയിനിയിൽ സംഘർഷം*_തര്‍ക്കം ഒത്തുതീര്‍ന്നതായി റിപോര്‍ട്ട്; 15 പേര്‍ കസ്റ്റഡിയില്‍_
പ്രദേശവാസികളുടെ പ്രതിഷേധം വകവെക്കാതെ ഉജ്ജയിനിലെ ചരിത്രപ്രസിദ്ധവും നൂറ്റാണ്ടിലധികം പഴക്കമുള്ളതുമായ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കുന്നതിൽ സംഘർഷം. വൻ പൊലീസ് സാന്നിധ്യത്തിലാണ് ഭരണകൂടം മസ്ജിദിന്‍റെ ഒരുഭാഗം പൊളിച്ചുനീക്കുന്നത്. പ്രതിഷേധക്കാർക്കുനേരെ പൊലീസ് ബലംപ്രയോഗിച്ചതാണ് സംഘർഷത്തിനു കാരണമായത്. പൊലീസിനുനേരെ കല്ലേറുണ്ടായി. തിങ്കളാഴ്ച രാവിലെ മസ്ജിദിന്‍റെ ഒരു ഭാഗം പൊളിച്ചുനീക്കാനുള്ള ഉജ്ജയിൻ മുനിസിപ്പർ കോർപറേഷന്‍റെ നീക്കം പ്രദേശവാസികൾ തടഞ്ഞു. ഇതോടെ പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. പൊലീസിനുനേരെ കല്ലേറുണ്ടായി. രണ്ട് ദിവസമായി പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. 2028ൽ നടക്കുന്ന സിംഹസ്ത കുംഭമേളക്കു മുന്നോടിയായാണ് കാന്താൾ ചൗരഹക്കും ഗോപാൽ മന്ദിറിനും ഇടയിലുള്ള 900 മീറ്റർ റോഡ് 15 മീറ്ററായി വീതികൂട്ടുന്നത്. ഇതിനായാണ് മസ്ജിദിന്‍റെ ഒരുഭാഗം പൊളിക്കുന്നത്. മസ്ജിദ് വഖഫ് സ്വത്താണെന്നും മറ്റൊരു ഭാഗത്തുകൂടി റോഡ് വികസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പള്ളി കമ്മിറ്റിയും പ്രദേശവാസികളും ഹൈകോടതിയുടെ ഇൻഡോർ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹരജി തള്ളിയിരുന്നു. 2,000ഓളം സുരക്ഷ ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. പള്ളിക്ക് ചുറ്റും ബാരിക്കേഡുകൾ സ്ഥാപിച്ച് 500 മീറ്റർ ചുറ്റളവിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
രണ്ടുദിവസമായി പള്ളി പൊളിക്കാതിരിക്കാൻ വിശ്വാസികൾ പള്ളിയിൽ പുറത്തു പോകാതെ കൂടിയിരിക്കുകയായിരുന്നു.
*തര്‍ക്കം മധ്യപ്രദേശ് ഹൈക്കോടതിയില്‍ ഒത്തുതീര്‍പ്പായി*
റോഡ് വീതികൂട്ടല്‍ പദ്ധതിയുടെ ഭാഗമായി ഉജ്ജയിനിലെ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം മധ്യപ്രദേശ് ഹൈക്കോടതിയില്‍ ഒത്തുതീര്‍പ്പായി. ഉജ്ജയിന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി ധാരണയിലെത്തിയതായി ഷാഹി മസ്ജിദിനെ പ്രതിനിധീകരിച്ച ഹരജിക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ വിഷയവുമായി ബന്ധപ്പെട്ട രണ്ട് അപ്പീലുകള്‍ കോടതി തീര്‍പ്പാക്കി. കോടതി നടപടി പൂര്‍ത്തിയായതിനു ശേഷവും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ആളുകള്‍ തടിച്ചു കൂടി നില്ക്കുന്ന സാഹചര്യത്തില്‍ പൊളിക്കുന്നത് തല്‍ക്കാലം തുടങ്ങിയിട്ടില്ല.
https://chat.whatsapp.com/Ex62sffbr6MFhObt8OP9pX?s=cl&p=a&ilr=4&iam=1

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments