Breaking News

*കരുവാറ്റ കൊലപാതകം; കുറ്റാരോപിതരായ മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് ജാമ്യം*

ആലപ്പുഴ : കരുവാറ്റ കൊലപാതക ക്കേസിൽ കുറ്റാരോപിതരായ മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് ജാമ്യം. ആലപ്പുഴ ജുവൈനൽ ജസ്റ്റിസ് ബോർഡാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

അതേസമയം, കേസിലെ കുറ്റാരോപിതയായ പെൺകുട്ടിയെ ചോദ്യം ചെയ്യുന്നതിനും ജുവൈനൽ ജസ്റ്റിസ് ബോർഡ് അനുമതി നൽകി. കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ പുരോഗമിക്കുകയാണ്.

ആഗസ്റ്റ് 17നാണ് കരുവാറ്റയിൽ 65കാരനെ വാടക വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിനും പണത്തിനും പുറമേ പെർഫ്യൂം ഉൾപ്പടെയുള്ള വസ്തുക്കളും നഷ്ടപ്പെട്ടിരുന്നു. അന്വേഷണത്തിൽ, കൊച്ചുമകളുടെ നിർദേശപ്രകാരമാണ് ആൺസുഹൃത്തുക്കൾ കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി. പെൺകുട്ടിക്ക് ഐഫോണും സുഹൃത്തുക്കൾക്ക് ആഢംബര ബൈക്കും വാങ്ങാനായിരുന്നു കൊലപാതകം.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments