*സപ്ലൈകോ കൂട്ടായ്മ *സപ്തവർണ്ണം 2026* പരിപാടി സംഘടിപ്പിച്ചു .*
കാസർഗോഡ് : സപ്ലൈകോയിലെ സ്ഥിരം താൽക്കാലിക ജീവനക്കാരുടെ മാനസിക ഉല്ലാസത്തിനായി രൂപീകരിച്ച* സപ്ത വർണ്ണം 2026* കാസർഗോഡ് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ വച്ച് ഏറെ ആവേശത്തോടെയും അതിലേറെ സ്നേഹത്തോടെയും സന്തോഷത്തോടും കൂടി എല്ലാ ജീവനക്കാരും കൊണ്ടാടി.
സജീഷ് കെ ട്ടി യുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി കാസറഗോഡ് ജില്ലാ സപ്ലൈ ഓഫീസർ സുനിൽകുമാർ എം ഉദ്ഘാടനം ചെയ്തു. തുടർന്ന് ബിന്ദു, രവീന്ദ്രൻ എം, സാജു കെ എം, മേനക, ഗോപാലൻ, ആർ വിജയകുമാർ, നാസർ, ലക്ഷ്മി പി, മദനൻ തുടങ്ങിയവർ ആശംസകള്‍ അർപ്പിച്ചു സംസാരിച്ചു. വിജയൻ വി നന്ദിയും പറഞ്ഞു. തുടർന്ന് സപ്ലൈകോ ജീവനക്കാരുടെ വിവിധ കലാപര പരിപാടികൾ അവതരിപ്പിച്ചു. എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ സപ്ലൈകോ കുടുംബാംഗങ്ങളെ അനുമോദിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments