ചരിത്രത്തിൽ അടയാളപ്പെടുത്തി കേരള *നിയമസഭയിൽ സാമാജികർക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെട്ട ലഹരി വിരുദ്ധ ചിത്രം "ഡെയ്ഞ്ചറസ് വൈബ്" കാസർക്കോട് മെഹബൂബ് മാജിക് ഫ്രെയിം തിയേറ്ററിൽ പ്രൗഢ ഗംഭീര സദസ്സിൽ പ്രദർശിപ്പിച്ചു.*
കാസർകോട് :ഓപ്പറേഷൻ തൂഫാനെ ആദ്യമായി സിനിമയിൽ അടയാളപ്പെടുത്തിയും കേരള നിയമസഭയിൽ പ്രദർശിപ്പിച്ചും ശ്രദ്ധേയമായ ചിത്രം "ഡെയ്ഞ്ചറസ് വൈബ്" കാസർകോട് മെഹബൂബ് മാജിക് ഫ്രെയിം തിയേറ്ററിൽ പ്രദർശിപ്പിച്ചു.ഫൈസൽ ഹുസൈൻ കഥ എഴുതി സംവിധാനം ചെയ്ത "ഡെയ്ഞ്ചറസ് വൈബിൻ്റെ" കാസർകോട്ടെ പ്രദർശനോൽഘാടനം കാസർകോട് എംഎൽഎ കല്ലട്ര മാഹിൻ ഹാജി നിർവ്വഹിച്ചു.
വിമുക്തി മിഷൻ കാസർകോട് ജില്ല കോഡിനേറ്റർ സ്നേഹ കെഎം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
കെബി.മുഹമ്മദ് കുഞ്ഞി,
ചെങ്കള
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
വസന്തൻ അജക്കോട്,
മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ എ അബ്ദുള്ള കുഞ്ഞി,
കാറടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജനനി,
സിവിൽ എക്സൈസ് ഓഫീസർ
അഭിലാഷ്,
സി ഐ ടി യു ജില്ലാ സെക്രട്ടറി റഹ്മാൻ ധന്യവാദ്,
മുൻ പത്ര പ്രവർത്തക യൂണിയൻ പ്രസിഡണ്ട്
ടി എ ഷാഫി,പി കെ വിനോദ് കുമാർ,
ചലച്ചിത്ര സംവിധായകൻ
ഫൈസൽ ഹുസൈൻ,സഞ്ജു ഫിലിപ്പ്,സുഹാസ് ലാംഡ,റിയാസ് പെരുമ്പടവ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ചീഫ് പ്രോഗ്രാം കോർഡിനേറ്റർ
അബ്ദുറഹിമാൻ ചാത്തപ്പാടി ആമുഖ പ്രസംഗംവും
പ്രോഗ്രാം കോർഡിനേറ്റർ
ഷാഫി ചൂരിപ്പള്ളം നന്ദിയും പറഞ്ഞു.
അപ്പുണ്ണി ശശിയും ജയരാജ് കോഴിക്കോടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം
സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലങ്ങളിലും പ്രത്യേക പ്രദർശനം നടത്തുന്നുണ്ട്.
ഹിറ്റ് മീഡിയ ക്രിയേറ്റീവ് ഫാക്‌ടറിയാണ് ഡെയ്ഞ്ചറസ് വൈബ്" നിർമ്മിച്ചത്.
20-9-2026

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments