Breaking News

*എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ 2029-ന് മുമ്പ് യൂണിഫോം സിവിൽ കോഡ് നടപ്പാക്കും: അമിത് ഷാ*

യൂണിഫോം സിവിൽ കോഡ് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും 2029-ന് മുമ്പ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങളിൽ മതഭേദമന്യേ എല്ലാവർക്കും ബാധകമായ ഏകീകൃത വ്യക്തിനിയമങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിടുന്നതാണ് ഏകീകൃത സിവിൽ കോഡ്.
'ഞങ്ങൾ പല സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് അവതരിപ്പിച്ചു. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും 2029-ന് മുമ്പ് യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്, മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ അമിത് ഷാ പറഞ്ഞു. ഭീകരവാദത്തിനെതിരെ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർജിക്കൽ സ്ട്രൈക്കുകൾ, വ്യോമാക്രമണങ്ങൾ, ഓപ്പറേഷൻ സിന്ദൂർ എന്നിവ നടപ്പിലാക്കിയതിലൂടെ സുരക്ഷാ നയത്തിൽ സർക്കാർ കൈവരിച്ച നേട്ടങ്ങൾ അമിത് ഷാ എടുത്തുപറഞ്ഞു. എല്ലാ മേഖലകളിലും സുരക്ഷയ്ക്ക് മുൻഗണന നൽകിയതായും അദ്ദേഹം വ്യക്തമാക്കി. മുമ്പുണ്ടായിരുന്ന അഴിമതി, ജാതിവാദം, കുടുംബവാഴ്ച‌ എന്നിവയിൽ നിന്ന് മാറി, ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന് കീഴിൽ ഇന്ത്യ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിലേക്ക്  മാറിയെന്ന് അദ്ദേഹം പറഞ്ഞു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments