*സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ആരോഗ്യവകുപ്പിന് കടം 2575 കോടി, 10 കൊല്ലം സ്വകാര്യലോബിയെ വാരിപ്പുണര്‍ന്നവര്‍, ആടിനെ പട്ടിയാക്കുന്നു : കെ മുരളീധരന്‍*
തിരുവനന്തപുരം : സ്വകാര്യ ആശുപത്രി ലോബിയെ സഹായിക്കാനുള്ള ഗൂഢശ്രമമാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരാമര്‍ശത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
പത്തുവര്‍ഷം സ്വകാര്യ ലോബിയെ വാരിപ്പുണര്‍ന്ന സര്‍ക്കാരിന് നേതൃത്വം നല്‍കിയവരാണ് 132 ദിവസം പിന്നിടുന്ന യു.ഡി.എഫ് സര്‍ക്കാരിനെതിരെ സ്വകാര്യ ലോബി ആരോപണം ഉന്നയിക്കുന്നതെന്ന് മുരളീധരന്‍ കുറിപ്പില്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മുന്നില്‍, ഭരിക്കുന്ന പാര്‍ട്ടിയുടെ ആശുപത്രികള്‍ ആരംഭിക്കുകയും സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികളെ അവിടേക്ക് തള്ളിവിടുകയും ചെയ്തിരുന്ന ഇരുണ്ട കാലമായിരുന്നു പിന്നിട്ട പത്തുവര്‍ഷമെന്നും മന്ത്രി വിമര്‍ശിച്ചു. പറഞ്ഞ കാര്യങ്ങളില്‍ അടിസ്ഥാനമുണ്ടെന്ന് ടിക്കാറാം മീണ കെ മുരളീധരന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് ആടിനെ പട്ടിയാക്കുന്ന പ്രവണത മാറ്റമില്ലാതെ തുടരുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേരളത്തിന്റെ പൊതുജന ആരോഗ്യമേഖലയെ സ്വകാര്യമേഖലയെ യു ഡി എഫ് സര്‍ക്കാര്‍ സ്വകാര്യമേഖലയ്ക്ക് തീറെഴുതിയെന്ന ഇന്നലത്തെ പ്രസ്താവന. ആരാണ് പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ സാധാരണക്കാരുടെ ജീവന്‍വച്ച് പന്താടിയത് പിന്നിട്ട പത്തുവര്‍ഷങ്ങളിലേക്ക് തിരിഞ്ഞു നോക്കിയാല്‍ കൃത്യമായ ഉത്തരമുണ്ട്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ആരോഗ്യവകുപ്പിന് കടം 2575 കോടിരൂപയായിരുന്നു. മരുന്ന് വാങ്ങിയ വകയില്‍ കെ.എം.എസ്.സി.എല്ലിന് ബാധ്യത 900 കോടിയും. പത്തുവര്‍ഷംകൊണ്ട് ആരോഗ്യവകുപ്പിനെ പിന്നോട്ട് അടിച്ച സര്‍ക്കാരായിരുന്നു എല്‍.ഡി.എഫിന്റേത്. 45 കോടി രൂപ മുടക്കി ആവശ്യമില്ലാത്ത ഉപകരണങ്ങളും മരുന്നുകളും പി.പി.ഇ കിറ്റുകളും വാങ്ങിക്കൂട്ടി കമ്മീഷനടിച്ചവര്‍ ആരാണ്.ഇപ്പോള്‍ ഉപയോഗശൂന്യമായ ഇവ നശിപ്പിക്കാന്‍ 40 ലക്ഷം രൂപയാണ് ചെലവ്. മാത്രമല്ല മുക്കിലും മൂലയിലും ഇഷ്ടക്കാര്‍ക്ക് കരാര്‍ നല്‍കി കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങും, കമ്മീഷന്‍ പോക്കറ്റിലായി കഴിയുമ്പോള്‍ പാതി വഴിയില്‍ ഉപേക്ഷിക്കും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സഞ്ചരിച്ചാല്‍ ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിന് ഈ സ്മാരകങ്ങള്‍ നേരിട്ട് കണ്ട് ബോധ്യപ്പെടും. പണിപൂര്‍ത്തിയായ ആശുപത്രി കെട്ടിടങ്ങളുടെ സ്ഥിതിയാണെങ്കില്‍ അതിനേക്കാള്‍ കഷ്ടം. ബലക്ഷയം, ചോര്‍ച്ച തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങള്‍. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച് ഉദ്ഘാടനം കഴിഞ്ഞ ആശുപത്രി കെട്ടിടത്തിന്റെ ചോര്‍ച്ച പരിഹരിക്കാന്‍ റൂഫിംഗ് ചെയ്യാന്‍ എം.എല്‍.എ ഫണ്ട് വിനിയോഗിക്കേണ്ടി വന്ന എം.എല്‍.എമാര്‍ നമ്മുടെ നാട്ടിലുണ്ടെന്ന് അങ്ങ് മറക്കരുത്.പര്‍ച്ചേസിന്റെയും നിര്‍മ്മാണത്തിന്റെയും പേരിലുള്ള കോടികള്‍ എവിടേക്കാണ് ഒഴുകിയതെന്ന് ചിന്തിക്കുന്നവര്‍ക്ക് അറിയാം. പാതിയില്‍ നിലച്ച കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കി, ആവശ്യമായ ജീവനക്കാരെ നിയമിച്ച് നാടിന് പ്രയോജനകരമാക്കി മാറ്റാനുള്ള ദൗത്യമാണ് ഇന്ന് യു.ഡി.എഫ് സര്‍ക്കാരും ആരോഗ്യവകുപ്പും നടത്തിക്കൊണ്ടിരിക്കുന്നത്. മരുന്നുകളെ കുറിച്ചും ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് വല്ലാതെ ആശങ്കപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേസമയം ഉണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ മരുന്ന് ഇപ്പോള്‍ കെ.എം.എസ്.സി.എല്ലിലും കാരുണ്യയിലും ലഭ്യമാണ്. അതിന്റെ കണക്കുകള്‍ ലഭിക്കാന്‍ പ്രതിപക്ഷനേതാവിന് ബുദ്ധിമുട്ട് ഉണ്ടാകില്ല. താരതമ്യപ്പെടുത്തി നോക്കിയാല്‍ മതിയാകും. കഴിഞ്ഞ കാലങ്ങളില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴിവാങ്ങിയ എത്ര,എത്ര മരുന്നുകള്‍ക്ക് നിലവാരമില്ലെന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് കണ്ടെത്തിയതെന്ന് പ്രതിപക്ഷനേതാവിന് അറിയാമോ? മരുന്ന് വാങ്ങാനുള്ള പണത്തില്‍ നിന്ന് 19.5ലക്ഷം രൂപ മുടക്കി ടെന്നീസ് ക്ലബില്‍ അംഗത്വമെടുത്തത് അങ്ങയുടെ കാലത്താണെന്ന് മറന്നുപോയിട്ടുണ്ടാകില്ലല്ലോ. പത്തുവര്‍ഷത്തെ പര്‍ച്ചേസ് രീതികള്‍ പിന്തുടരാനല്ല, ജനങ്ങള്‍ യു ഡി എഫിനെ അധികാരത്തിലെത്തിച്ചത്. പാവപ്പെട്ടവനായത് കൊണ്ടുമാത്രം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്നവര്‍ നിലവാരമില്ലാത്ത മരുന്ന് കഴിക്കണമെന്ന സ്ഥിതി ഇനിയുണ്ടാകില്ല. ബ്രാന്‍ഡഡ് മരുന്ന് അതും കുറഞ്ഞ ചെലവില്‍ വാങ്ങി ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഈ സര്‍ക്കാര്‍ തീവ്രശ്രമം നടത്തുകയാണ്. അത് അങ്ങേയ്ക്കും കൂട്ടര്‍ക്കും ഇഷ്ടപ്പെടില്ലെന്ന് അറിയാം. നിങ്ങളുടെ കാലത്ത് തഴച്ചു വളര്‍ന്ന പാര്‍ട്ടി ബന്ധുക്കളായ മരുന്ന് കമ്പനിക്കാരും ഏജന്റ് മാരും വഴിയാധാരമാകും. പത്തുവര്‍ഷം സ്വകാര്യ ലോബിയെ വാരിപ്പുണര്‍ന്ന സര്‍ക്കാരിന് നേതൃത്വം നല്‍കിയവരാണ് 132 ദിവസം പിന്നിടുന്ന യു ഡി എഫ് സര്‍ക്കാരിനെതിരെ സ്വകാര്യ ലോബി ആരോപണം ഉന്നയിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മുന്നില്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ആശുപത്രികള്‍ ആരംഭിക്കുകയും സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന രോഗികളെ അവിടേക്ക് തള്ളിവിടുകയും ചെയ്തിരുന്ന ഇരുണ്ട കാലമായിരുന്നു പിന്നിട്ട പത്തുവര്‍ഷം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എത്ര എത്ര ഉദാഹരണങ്ങള്‍. എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നിലും പാര്‍ട്ടി നേരിട്ടോ ബിനാമി പേരിലോ നടത്തുന്ന ലാബുകളെ കുറിച്ചും ആശുപത്രി സ്ഥലങ്ങള്‍ കൈയ്യേറി സ്ഥാപനങ്ങളെ കുറിച്ചും അങ്ങ് ബോധപൂര്‍വം മറക്കരുത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments