Breaking News

*അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന അന്‍സിബയുടെ പരാതി; നടി ലക്ഷ്മിപ്രിയക്കെതിരേ കേസെടുത്തു*

കൊച്ചി : നടി ലക്ഷ്മിപ്രിയക്കെതിരേ നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ പാലാരിവട്ടം പോലിസ് കേസെടുത്തു. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് പോലിസ് നടപടി. തനിക്കെതിരേ അപകീത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയ അന്‍സിബ ഹസന്റെ പരാതിയില്‍ നടി ലക്ഷ്മിപ്രിയക്കെതിരേ കേസെടുക്കാന്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. അന്‍സിബയുടെ പരാതി വീണ്ടും കേള്‍ക്കാനും കേസെടുക്കേണ്ട കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ഹൈക്കോടതി മജിസ്‌ട്രേറ്റ് കോടതിക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.  യൂട്യൂബ് ചാനല്‍ വഴി ലക്ഷ്മി പ്രിയ തനിക്കെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് അന്‍സിബയുടെ പരാതി. സമൂഹമാധ്യമങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും വ്യക്തിഹത്യ നടത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതായും പരാതിയില്‍ ആരോപിക്കുന്നു. ലക്ഷ്മിപ്രിയയും യുട്യൂബ് ചാനല്‍ ഉടമയും നടി ശ്വേതാ മേനോനും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരേ വ്യാജപ്രചാരണം നടത്തുന്നതെന്നായിരുന്നു അന്‍സിബയുടെ ആരോപണം. ലക്ഷ്മി പ്രിയയുടെ പരാമര്‍ശങ്ങള്‍ തന്റെ വ്യക്തിജീവിതത്തെയും കരിയറിനെയും പ്രതികൂലമായി ബാധിക്കുകയും മാനഹാനിക്ക് കാരണമാവുകയും ചെയ്തതായി അന്‍സിബ പരാതിയില്‍ വ്യക്തമാക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിതയിലെയും ഐടി ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലിസ് കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും പോലിസ് അറിയിച്ചു.  യുട്യൂബ് വഴി നടത്തുന്ന അപവാദപ്രചാരണം തടയണമെന്ന് ആവശ്യപ്പെട്ട് പാലാരിവട്ടം പോലിസിലും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്കും അന്‍സിബ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാതെ സ്വകാര്യ പരാതിയായി പരിഗണിക്കാനാണ് കോടതി ഉത്തരവിട്ടത്. മജിസ്‌ട്രേറ്റ് കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കണമെന്നും കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് അന്‍സിബ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് പരാതി വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതി മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്‍കിയത്. 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments