Breaking News

*റേഞ്ച് റോവര്‍ വിവാദം: മന്ത്രി കെഎം ഷാജിയുടെ വാദങ്ങള്‍ പൊളിയുന്നു, യാത്ര പൊതുഭരണ വകുപ്പിന്റെ അനുമതിയില്ലാതെ*

തിരുവനന്തപുരം : വിവാദമായ റേഞ്ച് റോവർ യാത്രയുമായി ബന്ധപ്പെട്ട മന്ത്രി കെഎം ഷാജിയുടെ വാദങ്ങള്‍ പൊളിയുന്നു. പൊതുഭരണ വകുപ്പിന്റെ അനുമതിയില്ലാതെയായിരുന്നു റേഞ്ച് റോവർ യാത്രയെന്നാണ് വിവരം. വാഹനം അനുവധിച്ചത് ഒരൊറ്റ തവണ കണ്ണൂരില്‍ നിന്ന് കൂർഗിലേയ്ക്ക് പോകാനാണെന്നും ഒരു സ്വകാര്യ ചാനല്‍ റിപ്പോർട്ട് ചെയ്തു. സ്വകാര്യ വാഹനത്തില്‍ ഔദ്യോഗിക ബോർഡോ സ്റ്റിക്കറോ പതിപ്പിക്കുന്നതിനായി സർക്കാർ തലത്തില്‍ യാതൊരുവിധ ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതും അതിന്മേല്‍ ഉയർന്നുവന്ന സുരക്ഷാ-വകുപ്പുതല അനുമതികളെക്കുറിച്ചുള്ള മന്ത്രിയുടെ അവകാശവാദങ്ങളും പൊളിക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആഡംബര വാഹനം സർക്കാർ അനുമതിയില്ലാതെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ബോർഡും ദേശീയപതാകയുംവച്ച്‌ യാത്ര ചെയ്തത് ഗുരുതരമായ ചട്ടലംഘനമാണെന്ന ആരോപണവും ഇതോടെ ശക്തമാവുകയാണ്.

ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യവ്യക്തിയുടെ റേഞ്ച് റോവർ ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ കഴിഞ്ഞജിവസം കെഎം ഷാജി കാർ തിരിച്ചേല്‍പ്പിച്ചിരുന്നു. കണ്ണൂർ തില്ലങ്കേരി സ്വദേശി യാക്കൂബിന്റെ കാറാണ് തിരിച്ചുനല്‍കിയത്. ആഡംബര കാറിലെ മന്ത്രിയുടെ സഞ്ചാരം വലിയ വിമർശനത്തിന് വഴിവച്ചിരുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments